കൊച്ചി: ഇന്ത്യന്‍ പുരുഷ ഫാഷന്‍ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ പ്രമുഖ പാര്‍ട്ടി വെയര്‍ ബ്രാന്‍ഡായ ‘ചരാഗ് ദിന്‍’ കൊച്ചി എം.ജി റോഡില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചു. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അശ്വനി ലക്ഷ്മണ്‍ദാസ് ഗ്രൂപ്പുമായി ചേര്‍ന്നുള്ള എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തത്തോടെയാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ 71 വര്‍ഷമായി കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള അശ്വനി ലക്ഷ്മണ്‍ദാസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ദീപക് അശ്വനിയാണ്. ആഘോഷങ്ങള്‍, വിവാഹങ്ങള്‍, ഫോർമൽ ചടങ്ങുകൾ എന്നിവയ്ക്കായി തനിമയാര്‍ന്ന ഹാൻഡ്‌വർക്കുകൾ, പ്രിന്റുകൾ, ക്ലാസിക് സോളിഡ് കളറുകൾ, ചെക്ക് പാറ്റേണുകൾ എന്നിവ കോര്‍ത്തിണക്കിയ വിപുലമായ പുരുഷ വസ്ത്രശേഖരമാണ് പുതിയ സ്റ്റോറിലുള്ളതെന്ന് ബ്രാന്‍ഡിന്റെ പ്രതിനിധി രാജു ദാസ്വാനി പറഞ്ഞു. പുതിയ തലമുറയിലെ ഉപഭോക്താക്കളുമായി മികച്ച വ്യക്തിബന്ധം സ്ഥാപിക്കുന്നതിനൊപ്പം ചരാഗ് ദിന്റെ പാരമ്പര്യവും ഗുണനിലവാരവും കൊച്ചിയിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

