ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന് 99.31 ശതമാനം ക്ലെയിം സെറ്റിൽമെന്റ് നിരക്ക്

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 99.31 ശതമാനം ക്ലെയിം സെറ്റിൽമെന്റ് നിരക്ക് കൈവരിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാമതെത്തി. ഈ കാലയളവിൽ 414.08 കോടി രൂപയുടെ മരണാനന്തര വ്യക്തിഗത ക്ലെയിമുകളാണ് കമ്പനി തീർപ്പാക്കിയത്. തീർപ്പാക്കിയ ഓരോ ക്ലെയിമിന്റെയും ശരാശരി മൂല്യം ഏകദേശം 15 ലക്ഷം രൂപയാണ്; മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലെ ഏറ്റവും ഉയർന്ന ശരാശരി നിരക്കാണിത്.
അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകളിൽ അവസാന രേഖ ലഭിച്ച് ഒരു ദിവസത്തിനകം തുക ലഭ്യമാക്കാൻ കമ്പനിക്ക് സാധിച്ചതായി അണ്ടർറൈറ്റിംഗ് ആൻഡ് റീട്ടെയിൽ ക്ലെയിംസ് ചീഫ് സാരംഗ് ഗോഖലെ വ്യക്തമാക്കി. ‘ക്ലെയിം ഫോർ ഷുവർ’ പദ്ധതി വഴി 75 കോടി രൂപയുടെ ക്ലെയിമുകൾ ഇത്തരത്തിൽ ഒറ്റ ദിവസം കൊണ്ട് നൽകി. മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ക്ലെയിം നടപടികൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കാൻ കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു