കൊച്ചി: പ്രകൃതിദത്ത വജ്രങ്ങളെ സംസ്‌കാരവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ദീര്‍ഘകാല പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ ആഗോള തന്ത്രം അനാവരണം ചെയ്യുന്നതിന്റെ ഭാഗമായി നാച്ചുറല്‍ ഡയമണ്ട് കൗണ്‍സില്‍ ദി ഡയമണ്ട് കളക്റ്റീവ് ആയി മാറുന്നു.
പുതിയ സിഇഒ ആംബര്‍ പെപ്പറിന്റെ നേതൃത്വത്തില്‍ ആറ് മാസത്തോളം വജ്ര ഉല്‍പാദകര്‍, റീട്ടെയിലര്‍മാര്‍, ബ്രാന്‍ഡുകള്‍, ക്രിയേറ്റീവുകള്‍, ഉപഭോക്താക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തന്ത്രം രൂപപ്പെടുത്തിയത്.
സാംസ്‌കാരിക പ്രസക്തിയുള്ള പുതിയ പ്രചാരണങ്ങള്‍, സര്‍വസാധാരണമായ ട്രസ്റ്റ്മാര്‍ക്ക്, വജ്രങ്ങളുടെ ഉത്ഭവവും ഉറവിടവും സംബന്ധിച്ച കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍, റീട്ടെയില്‍ബ്രാന്‍ഡ് പങ്കാളിത്തം ശക്തിപ്പെടുത്തല്‍, എ.ഐ., ഡിജിറ്റല്‍ ഡിസ്‌ക്കവറി മേഖലകളിലെ നിക്ഷേപം എന്നിവ പുതിയ പദ്ധതിയുടെ ഭാഗമാണ്.
പ്രകൃതിദത്ത വജ്രങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യവും വാങ്ങല്‍ മനോഭാവവും അളക്കുന്നതിനായി ‘ഡയമണ്ട് ഡിസയര്‍ ഇന്‍ഡക്സ്’ എന്ന പുതിയ സംവിധാനവും അവതരിപ്പിക്കും. അമേരിക്ക, ഇന്ത്യ, ചൈന എന്നീ വിപണികളില്‍ അടിസ്ഥാന കണക്കുകളോടെയാണ് ഇത് ആരംഭിക്കുക.
വജ്ര വ്യവസായത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് വൈദഗ്ധ്യവും കാഴ്ചപ്പാടും പിന്തുണയും പങ്കുവെക്കാന്‍ അവസരം നല്‍കുന്ന വിപുലമായ പങ്കാളിത്ത മാതൃകയും ദി ഡയമണ്ട് കളക്റ്റീവ് അവതരിപ്പിക്കും. വ്യവസായത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്കായുള്ള സംയുക്ത പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പങ്കാളികളാകാന്‍ ഇതിലൂടെ അവസരം ലഭിക്കും.

