യു.പി.ഐ ഇടപാടിന് ഫീസ് :  കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് പ്രിതിഷേധിച്ച് ഇ-മെയില്‍ ചലഞ്ച്

യു.പി.ഐ ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇ-മെയിലിലൂടെ പ്രിതിഷേധ സന്ദേശം അയക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാനടനം കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിര്‍വ്വഹിക്കുന്നു. എഡ്വേര്‍ഡ് ഫോസ്റ്റസ്, ടെന്‍സണ്‍ തേവര, ദീപു ജോസഫ്, സി.എസ്.രാമചന്ദ്രന്‍,പ്രദീപ് ജോസ്, ജിമ്മി ചക്യത്ത്,അബ്ദുള്‍ ഷുക്കൂര്‍, എം.സി.പോള്‍സണ്‍,പി.എ.കബീര്‍, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍,ജയ പീറ്റര്‍, കെ.ടി.ജോയി,ജംഷീര്‍ വാഴയില്‍, കെ.നടരാജന്‍ എന്നിവര്‍ സമീപം. 
കൊച്ചി : യു.പി.ഐ ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി ഇ-മെയില്‍ ചലഞ്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രിതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇ മെയിലില്‍ പ്രിതിഷേധ സന്ദേശങ്ങള്‍ അയക്കുന്നത്. എറണാകുളം ജില്ലായിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഇ-മെയില്‍ ചലഞ്ചില്‍ പങ്കെടുത്തുവെന്ന് യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റും, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രദീപ് ജോസ് പറഞ്ഞു. ഇ-മെയില്‍ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ വ്യാപാര ഭവനില്‍ കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റും, സംസ്ഥാന ട്രഷററുമായ പി.സി.ജേക്കബ് നിര്‍വ്വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്‍, ട്രഷറര്‍ പി.എ.കബീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍, എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, ട്രഷറര്‍ അബ്ദുള്‍ ഷുക്കൂര്‍, ജില്ലാ സെക്രട്ടറി കെ.ടി.ജോയി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, യൂത്ത് വിംഗ് ഭാരവാഹികളായ ദീപു ജോസഫ്, ജംഷീര്‍ വാഴയില്‍, ടെന്‍സണ്‍ തേവര, കെ.നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു