കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ വഴികള്‍ തുറക്കാന്‍ ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

കൊച്ചി: കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളെ ലോകത്തിന് മുന്നില്‍ ശക്തമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പുറത്തിറക്കിയ ‘കേരളം’ ടൂറിസം ബ്രോഷര്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്‌നുനാഥ് പ്രകാശനം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ട് 2026ന്റെ ഭാഗമായി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഒരുക്കിയ ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പ്രത്യേക സ്റ്റാളില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് ചെയര്‍മാന്‍ അമല്‍ജിത് മേനോന്‍ ബ്രോഷര്‍ മന്ത്രിക്ക് കൈമാറി. കേരളത്തിന്റെ പ്രകൃതിസൗന്ദര്യം, സാംസ്‌കാരിക പൈതൃകം, ആയുര്‍വേദം, കലാരൂപങ്ങള്‍, രുചിവൈവിധ്യം, തനത് ജീവിതശൈലി എന്നിവ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതാണ് പുതിയ ബ്രോഷറെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ടൂറിസം സെക്രട്ടറി കെ. ബിജു ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന ഐ.എ.എസ്,, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജിസിസി ആന്‍ഡ് ഇന്ത്യ ഡയറക്ടര്‍ അഡ്വ. അജിത് മാരാത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശനാണ് കേരള ട്രാവല്‍ മാര്‍ട്ട് 2026 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തനത് ടൂറിസം ലക്ഷ്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് വിപുലമായ സേവനങ്ങളും അനുഭവങ്ങളും ഒരുക്കാനുള്ള പദ്ധതികളിലാണ് ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. നിലവില്‍ ഇന്ത്യയിലും യു.എ.ഇ-യിലും സാന്നിധ്യമുള്ള കമ്പനിക്ക് അയാട്ട അംഗീകാരവും യു.എന്‍.ടൂറിസം  അഫിലിയേഷനുമുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു