കൊച്ചി : ഏറ്റവും വേഗത്തിലും ഫലപ്രദവുമായി രോഗനിര്‍ണ്ണയം നടത്തുവാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് (ഐ.എം.എ) കൊച്ചി ശാഖയുടെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ലിനിക്കല്‍ എക്സ്പെര്‍ട്ടൈസ്, ടെക്നോളജി, റിസര്‍ച്ച് എന്നിവയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൂട്ടായ്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ അടിസ്ഥാന മാനദണ്ഡങ്ങളില്ലാതെ മുറി വാടകയും മരുന്നുകളുടെ വിലയും അമിതമായി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി ആരോഗ്യ മേഖലയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്കുന്ന പദ്ധതിയും സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് നല്കിയ പിന്തുണയ്ക്കും ഐ.എം.എ. കൊച്ചിക്ക് മന്ത്രി നന്ദി പറഞ്ഞു.
ഡോ.വിനോദ് പത്മനാഭന് (പ്രസിഡന്റ്) ഡോ.ജോര്‍ജ് തുകലന്‍ (സെക്രട്ടറി) ഡോ. സിജു ജോസഫ് (ട്രഷറര്‍) ഡോ.അതുല്‍ ജോസഫ് മാനുവല്‍ (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്) ഡോ.ആര്.രമേഷ് കുമാര്‍ (പ്രസിഡന്റ് ഇലക്ട്) ഡോ. എം.എം.ഹനീഷ് (സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍) ഡോ.അനിത തിലകന്, ഡോ.എം.എം. ഫൈസല്‍, ഡോ. സച്ചിന് സുരേഷ്, ഡോ.ജി.എന്‍.രമേഷ് (വൈസ് പ്രസിഡന്റ്മാര്‍) ഡോ.കാര്‍ത്തിക് ബാലചന്ദ്രന്, ഡോ.ആല്വിന് ആന്റണി, ഡോ. ബന്‍സീര്‍ ഹുസൈന്, ഡോ.രാഖി ടി.മേനോന്, ഡോ.ടി.സി.വിഷ്ണു (ജോയ്ന്റ് സെക്രട്ടറിമാര്‍) എന്നിര്‍ കൊച്ചിന് ഐ.എം.എയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികളായി ചുമതലയേറ്റു.
ചടങ്ങില്‍ ഡോ.എം.വേണുഗോപാല്‍, ഡോ.സച്ചിന് സുരേഷ്, ഡോ. ബന്‍സീര്‍ ഹുസൈന്, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ.ആല്വിന് ആന്റണി, ഡോ.വി.പി.കുര്യേയ്പ്പ്, ഡോ.വിനോദ് പത്മനാഭന്, ഡോ.കെ.നാരായണന് കുട്ടി, ഡോ. എസ്.സച്ചിദാനന്ദ കമ്മത്ത്, ഡോ. ഷീജ ശ്രീനിവാസ്, ഡോ.മീര ഗോപാലകൃഷ്ണന്, ഡോ. ജോര്‍ജ് തുകലന്‍ എന്നിവര്‍ പ്രസംഗിച്ചു.

