ലോക മാനസികാരോഗ്യ ദിനം:  ‘ഇമോഷൻസ് ഇൻസ്റ്റളേഷൻ’ ഒരുക്കി പ്രയത്നയും കൊച്ചി കോർപ്പറേഷനും

ഫോട്ടോ ക്യാപ്ഷൻ: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഹൗ ഈസ് കൊച്ചി ഫീലിങ്’ പരിപാടിയിൽ നിന്ന്

കൊച്ചി : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സുഭാഷ് പാർക്കിൽ ‘ഇമോഷൻസ് ഇന്ററാക്ടീവ് ഇൻസ്റ്റളേഷൻ’ സംഘടിപ്പിച്ചു. മാനസികാരോഗ്യ അവബോധം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘ഹൗ ഈസ് കൊച്ചി ഫീലിങ്’ പദ്ധതി ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. മിനിമോൾ വി. കെ, കൗൺസിലർ കെ. വി. പി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സന്തോഷം, സങ്കടം, ഭയം, ആശങ്ക, വീർപ്പുമുട്ടൽ, ദേഷ്യം എന്നീ വൈകാരിക അവസ്ഥകളെ പ്രതിനിധീകരിക്കുന്ന പ്രത്യേക സിലിണ്ടറുകളായിരുന്നു ഇൻസ്റ്റളേഷന്റെ പ്രധാന ആകർഷണം. പാർക്കിലെത്തിയ പൊതുജനങ്ങൾ തങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് അതിനുള്ള സിലിണ്ടറുകളിൽ ടോക്കണുകൾ നിക്ഷേപിക്കുകയും, തുടർന്ന് പ്രോത്സാഹന സന്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ വായിക്കുകയും ചെയ്തു. സ്വന്തം വികാരങ്ങളെ ഭയമോ മുൻവിധികളോ ഇല്ലാതെ തിരിച്ചറിയുകയാണ് മാനസികാരോഗ്യത്തിലേക്കുള്ള ആദ്യപടിയെന്ന് പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. പരിപാടിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു