തിരുവനന്തപുരം : ഇന്ത്യയിൽ ഇന്റർനെറ്റ് അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ ഭാരതി എയർടെൽ ഒന്നാം സ്ഥാനം നേടി. കണക്റ്റിവിറ്റി സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്യുന്ന അന്താരാഷ്ട്ര സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ (Opensignal) 2026 നവംബറിലെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ മികച്ച ഹോം ഇന്റർനെറ്റ് സേവന ദാതാവായും എയർടെല്ലിനെ തിരഞ്ഞെടുത്തു.
നെറ്റ്വർക്ക് റിലയബിലിറ്റി, സ്ഥിരതയാർന്ന ഗുണനിലവാരം, ഡൗൺലോഡ് വേഗത, അപ്ലോഡ് വേഗത, വീഡിയോ സ്ട്രീമിംഗ് അനുഭവം തുടങ്ങി ഓപ്പൺസിഗ്നലിന്റെ അഞ്ച് പ്രകടന അവാർഡുകളും എയർടെൽ സ്വന്തമാക്കി. എയർടെല്ലിന്റെ ഓവറോൾ റിലയബിലിറ്റി സ്കോർ 486 പോയിന്റാണ്; ഈ വിഭാഗത്തിൽ റിലയൻസ് ജിയോയേക്കാൾ 63 പോയിന്റ് മുന്നിലാണ് എയർടെൽ. കൂടാതെ, അപ്ലോഡ്-ഡൗൺലോഡ് വേഗതയിൽ ജിയോയേക്കാൾ 26 മുതൽ 27 ശതമാനം വരെ കൂടുതൽ വേഗത എയർടെൽ രേഖപ്പെടുത്തിയപ്പോൾ ബിഎസ്എൻഎൽ രണ്ടാം സ്ഥാനം നേടി.

