വൻ ഇളവുകളുമായി ആമസോൺ പേ ‘ഇംപോസിബിൾ ട്രാവൽ ഡീൽസ്’

കൊച്ചി :ആമസോൺ പേയുടെ മുൻനിര യാത്രാ ഓഫർ ക്യാമ്പയിനായ ‘ഇംപോസിബിൾ ട്രാവൽ ഡീൽസ്’ (Impossible Travel Deals) വീണ്ടും ആരംഭിക്കുന്നു. 2026 നവംബർ 12 മുതൽ 26 വരെ നടക്കുന്ന 15 ദിവസത്തെ മെഗാ സെയിലിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയും ഹോട്ടൽ ബുക്കിങ്ങുകൾക്ക് 65 ശതമാനം വരെയും ഇളവുകൾ ലഭ്യമാകും.

ഡൽഹി–ബാങ്കോക്ക് വിമാന ടിക്കറ്റുകൾ 12,299 രൂപ മുതൽ, മുംബൈ–ദുബായ് 13,999 രൂപ മുതൽ, കൊൽക്കത്ത–ഹോ ചി മിൻ സിറ്റി 15,599 രൂപ മുതൽ എന്നിങ്ങനെയാണ് അന്താരാഷ്ട്ര യാത്രാ നിരക്കുകൾ. ആഭ്യന്തര യാത്രകൾക്കായി മുംബൈ–ഗോവ 3,099 രൂപ മുതൽ, ബെംഗളൂരു–കൊച്ചി 4,199 രൂപ മുതൽ, മുംബൈ–ഡൽഹി 6,099 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 65 ശതമാനം വരെ ഇളവുകളുണ്ട്. ദുബായിലെ ദുസിത് താനി 6,649 രൂപ മുതൽ, സിംഗപ്പൂരിലെ കാർൾട്ടൺ സിറ്റി ഹോട്ടൽ 15,089 രൂപ മുതൽ, ഗോവയിലെ ഹോട്ടലുകൾ 4,899 രൂപ മുതൽ, കൊച്ചിയിലെ ഹോട്ടലുകൾ 3,549 രൂപ മുതൽ എന്നിങ്ങനെയാണ് ഓഫറുകൾ.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് അഞ്ച് ശതമാനവും പ്രൈം അംഗങ്ങളല്ലാത്തവർക്ക് മൂന്ന് ശതമാനവും അധിക ക്യാഷ്ബാക്ക് ലഭിക്കും. ബസ് ബുക്കിങ്ങുകൾക്ക് 17 ശതമാനം വരെ ഇളവിനൊപ്പം 100 രൂപ ഫ്ലാറ്റ് ക്യാഷ്ബാക്കും ലഭ്യമാണ്. നവംബർ 12, 13 തീയതികളിൽ എർലി ബേർഡ് ഓഫറുകൾ വഴി വിമാന ടിക്കറ്റുകൾക്ക് 500 രൂപ വരെയും, ഹോട്ടൽ ബുക്കിങ്ങുകൾക്ക് 10,000 രൂപ വരെയും, ബസ് ബുക്കിങ്ങുകൾക്ക് 100 രൂപയും ക്യാഷ്ബാക്ക് നേടാം. നവംബർ 14 മുതൽ ഈ ക്യാഷ്ബാക്ക് ഓഫറുകൾ ആദ്യമായി ആമസോൺ പേ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും. ലോകമെമ്പാടുമുള്ള 4,000 നഗരങ്ങളിലായി 1,100-ലധികം വിമാനക്കമ്പനികളുമായും 70 ലക്ഷത്തിലധികം താമസസൗകര്യങ്ങളുമായും ആമസോൺ പേയുടെ യാത്രാ ബുക്കിങ് ശൃംഖല ബന്ധിപ്പിച്ചിരിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു