കൊച്ചി :പ്രമേഹം നേരത്തെ തിരിച്ചറിയുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് നവംബർ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ തീൻമേശയിൽ നിന്ന് ആരംഭിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം പ്രമേഹബാധിതരും, 136 ദശലക്ഷം പ്രീ-ഡയബറ്റിക് അവസ്ഥയിലുള്ളവരുമുണ്ടെന്നാണ് ഐസിഎംആർ (ICMR) പഠനങ്ങൾ വ്യക്തമാക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും അമിത ഉപയോഗം തടഞ്ഞ് പ്രാരംഭഘട്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കാലിഫോർണിയ ബദാം പോലുള്ള നട്സുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമായ പ്രതിവിധിയാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. പ്രോട്ടിൻ (6 ഗ്രാം), നാരുകൾ (3 ഗ്രാം) എന്നിവയാൽ സമ്പുഷ്ടമായ ബദാം ശരീരത്തിന് ആവശ്യമായ മികച്ച പോഷണം നൽകുന്നു. പയറുവർഗങ്ങൾ, ധാന്യങ്ങൾ, പച്ചിലക്കറികൾ എന്നിവയ്ക്കൊപ്പം ബദാം പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് ഡൽഹി മാക്സ് ഹെൽത്ത്കെയറിലെ ഡയറ്റെറ്റിക്സ് റീജിയണൽ ഹെഡ് റിതിക സമദ്ദാർ പറഞ്ഞു. 2024-ലെ ഇന്ത്യൻ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ പ്രകാരം സമീകൃതാഹാരത്തിന്റെ ഭാഗമായി പുരുഷന്മാർ പ്രതിദിനം 40 ഗ്രാമും സ്ത്രീകൾ 30 ഗ്രാമും നട്സുകൾ കഴിക്കുന്നത് പ്രമേഹ സാധ്യത തടയുന്നതിനും ദീർഘകാല ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.

