ദീപാവലി ടിക്കറ്റ് ഓഫറുകളുമായി വണ്ടര്‍ല കൊച്ചി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ്, കൊച്ചി പാർക്കിൽ പ്രത്യേക ദീപാവലി ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. “ഈ ദീപാവലിക്ക്, മജാ റെഡിയാകൂ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി 2026 നവംബർ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പാർക്ക് സന്ദർശിക്കുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. നികുതികൾ കൂടാതെ ഒരു മുതിർന്ന വ്യക്തിക്കുള്ള ടിക്കറ്റ് നിരക്ക് ₹999 മുതൽ ആരംഭിക്കുന്നു. 85 സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സന്ദർശകർക്ക് തങ്ങളുടെ ദിനയാത്രയ്‌ക്കൊപ്പം ഭക്ഷണ സൗകര്യവും ഉൾപ്പെടുത്താനായി വണ്ടർല അൺലിമിറ്റഡ് ബഫേ ഓപ്ഷനും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 66 മീറ്റർ ഉയരമുള്ള സ്കൈ റിംഗ് ടവർ റൈഡ്, സ്പേസ് ഗൺ തുടങ്ങി പ്രമുഖ റൈഡുകളും പ്രത്യേക അലങ്കാരങ്ങളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും. ദീപാവലി ആഘോഷങ്ങളിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സന്തോഷകരമായ ഒരു വിനോദ അനുഭവം സമ്മാനിക്കുകയാണ് ഈ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്ന് വണ്ടർല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി വ്യക്തമാക്കി. വണ്ടർലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു