അങ്കമാലി : മധ്യകേരളത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിന് തുടക്കമായി. സാധാരണക്കാർക്കും വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്കും അത്യാധുനിക ചികിത്സാസൗകര്യങ്ങളും സർജറികളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി രോഗികൾക്ക് സൗജന്യ രജിസ്ട്രേഷൻ, വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ 50 ശതമാനം ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള റേഡിയോളജി-ലാബ് പരിശോധനകൾക്ക് 30 ശതമാനം ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള എല്ലാവിധ ശസ്ത്രക്രിയകൾക്ക് 15 ശതമാനം ഇളവ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) പദ്ധതി, പ്രമുഖ ഇൻഷുറൻസ് സേവനങ്ങൾ, ഇൻട്രസ്റ്റ് രഹിത ഇ.എം.ഐ (EMI) അടവുരീതികൾ എന്നിവയും രോഗികൾക്ക് പ്രയോജനപ്പെടുത്താം.
കാർഡിയോളജി, കാർഡിയാക് സർജറി, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, തൈറോയ്ഡ് സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി. സർജറി, എൻഡോക്രൈൻ സർജറി, ആധുനിക ഓങ്കോ സർജറികൾ എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്കാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക. ഉയർന്ന ചികിത്സാച്ചെലവ് കാരണം പലപ്പോഴും ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സാധാരണക്കാർക്ക് ആശ്വാസമേകാനും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ശസ്ത്രക്രിയ സാങ്കേതികവിദ്യകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ ക്യാമ്പയിനിലൂടെ ആശുപത്രി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുമായി പൊതുജനങ്ങൾക്ക് 99950 43800 അല്ലെങ്കിൽ 81379 74649 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

