സിയാൽ ; ബാങ്കോക്കിലേക്ക് പുതിയ സർവീസ്, സർവീസുകളിൽ 14.4% വർധനവ്

കൊച്ചി:  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകളിൽ 14.4 ശതമാനം വർധനവുമായി 2026-27 ശീതകാല സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെ പ്രാബല്യത്തിലുള്ള പുതിയ ഷെഡ്യൂളിൽ പ്രതിവാര വിമാന സർവീസുകളുടെ എണ്ണം 1,544-ൽ നിന്ന് 1,766 ആയി ഉയർന്നു. 28 വിമാനക്കമ്പനികൾക്കായി പ്രതിദിനം ശരാശരി 252 വിമാന സർവീസുകളാണ് സിയാലിൽ ക്രമീകരിച്ചിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 4 പുതിയ സർവീസുകൾ ആരംഭിക്കും. ഗൾഫ് മേഖലയിലേക്ക് ഇൻഡിഗോ ഫുജൈറയിലേക്കും, ആകാശ എയർ ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സർവീസ് നടത്തും. ആഭ്യന്തര മേഖലയിൽ ഇൻഡിഗോ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ദിവസേനയുള്ള സർവീസുകൾ പുനരാരംഭിക്കും. പ്രാദേശിക-അന്താരാഷ്ട്ര സർവീസുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാർക്കായി ഡോർസ്റ്റെപ്പ് ബാഗേജ് കളക്ഷൻ, പ്രത്യേക സഹായ സംവിധാനങ്ങൾ എന്നിവ നടപ്പിലാക്കിയിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു