ഇന്ത്യൻ നാവികസേനയുടെ സഹ്യാദ്രി, കുലിഷ് യുദ്ധക്കപ്പലുകൾ ഫിലിപ്പീൻസിലെ സുബിക് ബേയിൽ

ന്യൂഡൽഹി :  ഇന്ത്യൻ നാവികസേനയുടെ ഇൻഡോ-പസഫിക് മേഖലയിലെ പട്രോളിംഗിന്റെയും സുരക്ഷാ ദൗത്യങ്ങളുടെയും ഭാഗമായി നിർണായക യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് സഹ്യാദ്രി, ഐ.എൻ.എസ് കുലിഷ് എന്നിവ ഫിലിപ്പീൻസിലെ സുബിക് ബേ തുറമുഖത്ത് എത്തിച്ചേർന്നു. എഷ്യൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായുള്ള ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്സ് മീറ്റിംഗ് (ADMM)-പ്ലസ് ജോയിന്റ് കോഓപ്പറേഷൻ ആക്റ്റിവിറ്റിയിൽ (JCA) പങ്കെടുക്കാനാണ് ഈ റീജിയണൽ ഡിപ്ലോയ്മെന്റ്. ആസിയാൻ അംഗരാജ്യങ്ങളുടെയും മറ്റ് എട്ട് പങ്കാളിത്ത രാജ്യങ്ങളുടെയും നാവികസേനകൾ ഒന്നിച്ച് അണിനിരക്കുന്ന ഈ സംയുക്ത അഭ്യാസത്തിലൂടെ കടലിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും, സാങ്കേതിക വിജ്ഞാനം പങ്കുവെക്കുന്നതിനും, സുരക്ഷാ വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ് സഹ്യാദ്രിയും ഗൈഡഡ് മിസൈൽ കോർവറ്റായ ഐ.എൻ.എസ് കുലിഷും പങ്കാളികളാകുന്നത് ഭാരതത്തിന്റെ പ്രതിരോധ കരുത്തിന്റെ വിളംബരമാണ്. ഭാരത സർക്കാരിന്റെ ‘ആക്ട് ഈസ്റ്റ്’ (Act East) നയത്തിനും ‘മഹാസാഗർ’ (MAHASAGAR) ദർശനത്തിനും അനുസൃതമായാണ് നാവികസേനയുടെ ഈ പങ്കാളിത്തം നടപ്പിലാക്കുന്നത്. 2025 ഓഗസ്റ്റിൽ ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനമായ നയതന്ത്ര പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം കാണക്കാക്കപ്പെടുന്നത്. സംയുക്ത അഭ്യാസങ്ങൾക്ക് പുറമെ ഇരു രാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥർ തമ്മിലുള്ള ഔദ്യോഗിക ചർച്ചകളും സാങ്കേതിക വിവരവിനിമയങ്ങളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു