സ്പര്‍ശ് പോര്‍ട്ടലില്‍ മുഴുവന്‍ പെന്‍ഷന്‍ കേസുകളും പരിഹരിച്ചു

കൊച്ചി : പ്രതിരോധ പെന്‍ഷന്‍ വിതരണ പോര്‍ട്ടലായ സ്പര്‍ശിലെ ക്രമക്കേടുകളും തടസ്സങ്ങളും പരിഹരിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പ്രത്യേക ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ഇന്ത്യന്‍ വ്യോമസേനയിലെയും നാവികസേനയിലെയും പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ണ്ണമായി തിരുത്തി പരിഹരിച്ചു. വ്യോമസേനയിലെ 1,12,638 കേസുകളും നാവികസേനയിലെ 32,544 കേസുകളും ഉള്‍പ്പെടെ ആകെ 1,45,182 പെന്‍ഷന്‍ കേസുകളാണ് പരിഹരിച്ചത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സിന്റെയും പി.സി.ഡി.എ പെന്‍ഷന്‍ വിഭാഗത്തിന്റെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഒപ്പം, ഇന്ത്യന്‍ കരസേനയിലെ 3,94,779 പെന്‍ഷന്‍ കേസുകളില്‍ 3,90,336 കേസുകളും (98.8%) വിജയകരമായി തിരുത്താന്‍ സാധിച്ചു. പ്രതിരോധ സേനാംഗങ്ങള്‍ക്കും മുന്‍ സേനാംഗങ്ങള്‍ക്കും സുതാര്യവും തടസ്സമില്ലാത്തതുമായ പെന്‍ഷന്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലവൃത്തങ്ങള്‍ പ്രത്യാശിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു