രണ്ടാം പാദത്തിൽ 160 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം നേടി ഇസാഫ് ബാങ്ക്

കൊച്ചി : തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2) 160 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം. മുൻപാദത്തിലെ 80 കോടി രൂപയിൽ നിന്ന് ഇരട്ടിയായാണ് ലാഭം ഉയർന്നത്.

ബാങ്കിന്റെ മൊത്തം വായ്പകൾ 25 ശതമാനം വാർഷിക വളർച്ചയോടെ 23,934 കോടി രൂപയും മൊത്തം നിക്ഷേപങ്ങൾ 24 ശതമാനം വളർച്ചയോടെ 28,466 കോടി രൂപയുമായി. സുരക്ഷിത വായ്പകൾ 32 ശതമാനം വളർച്ചയോടെ 15,377 കോടി രൂപയിലെത്തി. ഇതോടെ മൊത്തം വായ്പകളിൽ സുരക്ഷിത വായ്പകളുടെ വിഹിതം 64 ശതമാനമായി ഉയർന്നു. സ്വർണ്ണ വായ്പാ പോർട്ട്ഫോളിയോ 10,000 കോടി രൂപ കടന്നപ്പോൾ മൈക്രോഫിനാൻസ് വിതരണത്തിൽ 134 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

കാസ (CASA) നിക്ഷേപങ്ങൾ 10 ശതമാനം ഉയർന്ന് 6,645 കോടി രൂപയിലെത്തി. ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതോടെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 2.8 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.3 ശതമാനമായും കുറഞ്ഞു. പ്രൊവിഷൻ കവറേജ് അനുപാതം 94 ശതമാനമായി ഉയർന്നു. പലിശ വരുമാനം 43 ശതമാനം വർധിച്ച് 1,175 കോടി രൂപയിലെത്തിയപ്പോൾ പ്രവർത്തന ലാഭം 289 ശതമാനം വളർച്ചയോടെ 362 കോടി രൂപയായി.

മികച്ച സാമ്പത്തിക പ്രകടനത്തിന്റെ പിൻബലത്തിൽ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ ബ്രിക് വർക്ക് റേറ്റിംഗ്സ്, കെയർ എഡ്ജ് റേറ്റിംഗ്സ് എന്നിവ ഇസാഫ് ബാങ്കിന്റെ റേറ്റിംഗ് ‘A-/Stable’ ആയി ഉയർത്തി. സാമ്പത്തിക ഭദ്രതയും ഉപഭോക്തൃ വിശ്വാസവും മുൻനിർത്തി ഉൾച്ചേർത്തുള്ള ഇൻക്ലൂസീവ് ബാങ്കിംഗ് ശൈലിയിലൂടെ മുന്നോട്ട് പോകുമെന്ന് ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ ഡോ. കെ. പോൾ തോമസ് വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു