ഗുരുഗ്രാമിൽ പുതിയ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു
കൊച്ചി : രാജ്യത്തെ വിപണി സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആംവേ ഇന്ത്യ ഗുരുഗ്രാമിൽ പുതിയ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഗ്ലോബൽ പ്രസിഡന്റും സിഇഒയുമായ മൈക്കൽ നെൽസൺ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ച 100 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. അടുത്ത ഘട്ടമായി പൂനെയിലും പുതിയ സ്റ്റോർ ആരംഭിക്കുമെന്ന് ആംവേ അധികൃതർ വ്യക്തമാക്കി.വിതരണക്കാർക്ക് ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനും പ്രാദേശിക കൂട്ടായ്മകൾ രൂപീകരിക്കാനുമുള്ള പ്ലാറ്റ്ഫോമൊരുക്കുന്നതിനൊപ്പം ആംവെയുടെ ബ്രാൻഡ് അനുഭവവും ഉൽപ്പന്ന പോർട്ട്ഫോളിയോയും നേരിട്ടറിയിക്കുകയാണ് ഈ എക്സ്പീരിയൻസ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യമൊട്ടാകെയുള്ള 85-ലധികം സ്റ്റോറുകൾക്ക് പുറമേ, പൂനെ, കൊൽക്കത്ത, സിലിഗുരി, അഹമ്മദാബാദ് തുടങ്ങി പ്രമുഖ നഗരങ്ങളിലായി 14-ഓളം കേന്ദ്രങ്ങൾ കമ്പനി ഇതിനകം നവീകരിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങൾക്കൊപ്പം ടയർ-2, ടയർ-3 വിപണികളിലും വളർച്ച കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.ആഗോള വളർച്ചയിൽ ഇന്ത്യയ്ക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ശാസ്ത്രീയ പിന്തുണയുള്ള ആരോഗ്യ-ക്ഷേമ ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് ഉപഭോക്താക്കൾ മുൻഗണന നൽകുന്നതെന്നും സിഇഒ മൈക്കൽ നെൽസൺ വ്യക്തമാക്കി.ഇന്ത്യയിൽ ഏകദേശം 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആംവേ ഉപഭോക്തൃ വിശ്വാസം, ഉത്തരവാദിത്തപരമായ സംരംഭകത്വം, നൂതനാശയങ്ങൾ എന്നിവയിലൂടെ വരും വർഷങ്ങളിലേക്കുള്ള ശക്തമായ അടിത്തറ സജ്ജമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

