കൊച്ചി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ എസ്യുവിയായ ‘ബയോൺ’ വിപണിയിലിറക്കി. 9,99,900 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. 115 പി.എസ്. കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ബയോണിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ഐവിടി (IVT) ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
ജനറേറ്റീവ് എഐ വോയിസ് അസിസ്റ്റന്റ്, 12.3 ഇഞ്ച് വീതമുള്ള ഡ്യുവൽ ഡിസ്പ്ലേകൾ, 70-ലധികം കണക്റ്റഡ് ഫീച്ചറുകൾ എന്നിവയാണ് വാഹനത്തിലെ പ്രധാന സാങ്കേതിക സവിശേഷതകൾ. 23 സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 2 പ്രോ എഡിഎഎസ് (ADAS), ആറ് എയർബാഗുകൾ എന്നിവയാണു സുരക്ഷ ഉറപ്പാക്കുന്നത്.ഇന്ത്യയിൽ നിർമ്മിക്കുന്ന ഹ്യുണ്ടായ് ബയോൺ 50-ലധികം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു.

