25-July-2023 -
By. Business Desk
കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം റെക്കോര്‍ഡ് വില്‍പ്പനയുമായി ജെഎല്‍ആര്‍. 102 ശതമാനംവളര്ച്ചയോടെയാണ് കഴിഞ്ഞ സാമ്പത്തിക വര്ഷത്തേക്കാള്ഇത്തവണ ജെഎല്‍ആര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 1048 യൂണിറ്റുകളുടെ വില്‍പ്പനയാണ് ആദ്യപാദത്തില്‍ മാത്രം നടന്നത്.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്, ഡിഫന്ഡര്എന്നിവയുടെ വില്പനയില് 209 ശതമാനം വളര്‍ച്ച നേടിയാണ്കമ്പനി റെക്കോര്‍ഡ് നേട്ടം സാധ്യമാക്കിയത്. നിലവിലെ ഓര്ഡര്ബുക്കിന്റെ 78 ശതമാനവും മേല്പറഞ്ഞ മോഡലുകളാണെന്നത് ഈമൂന്ന് മോഡലുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു.ജെഎല്‍ആര്‍ ബ്രാന്‍ഡുകളുടെയും അവയുടെ ആധുനിക ആഡംബരവാഹനങ്ങളുടെയും മികവ് വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് ജെഎല്‍ആര്‍ ഇന്ത്യ, മാനേജിംഗ് ഡയറക്ടര്‍ രാജന് അംബ പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ജെഎല്‍ആര്‍ ഇന്ത്യ റെക്കോര്‍ഡ് വില്പന നടത്തി. ഈ പ്രകടനം ജെഎല്ആര്ബ്രാന്ഡുകളുടെ അസാധാരണമായ പങ്കാളതത്തവും ആധുനികആഡംബര വാഹനങ്ങളുടെ ഞങ്ങളുടെ ക്ലാസ്ലീഡിംഗ്ശേഖരത്തിന്റെയും സാക്ഷ്യമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെവര്ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍, ഓര്‍ഡര്‍ ബുക്ക്വളരുന്നതും തുടരുന്നു. ഇന്ത്യയിലെ ഞങ്ങളുടെ കുതിപ്പില്ആവേശവും ആത്മവിശ്വാസവുമുണ്ട്.' അദ്ദേഹം പറഞ്ഞു.ഏറ്റവും മികച്ച ആധുനിക ആഡംബര വാഹനങ്ങളുടെ അഭിമാനനിര്മാതാക്കള് എന്ന നിലയില്‍ എല്ലാ ഭൂപ്രദേശങ്ങളിലുംഉപയോഗിക്കാന് സാധിക്കുന്ന ശേഷിയും വ്യതിരിക്തമായ രൂപകല്‍പ്പനയും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളുംസ്വീകരിച്ചുകൊണ്ട് തങ്ങള്‍ വളര്‍ച്ച തുടരുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ന്യൂ റേഞ്ച്റോവറിന്റെയും ന്യൂ റേഞ്ച് റോവര്‍ സ്പോര്ട്ടിന്റെയുംവിജയകരമായ ലോഞ്ചും ഡിഫന്‍ഡറിന് ലഭിച്ച മികച്ചപ്രതികരണവും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 88 ശതമാനം വളര്‍ച്ചയ്ക്ക്
കാരണമായി. അടുത്ത ആറ് മാസത്തേക്കുള്ളത് നിലവിലത്തെഓര്ഡര് ബുക്കില്‍ ഉള്‍കൊള്ളുന്നു. മാസംതോറും ഇതില്സ്ഥിരമായ വര്‍ധനവും വ്യക്തമാണ്.ജെഎല്‍ആര്‍ സര്‍ട്ടിഫൈഡ് പ്രീഓണ്‍ഡ് ബിസിനസ്സ് 2024സാമ്പത്തിക വര്‍ഷത്തി നറെ ആദ്യ പാദത്തില്‍ 137 ശതമാനംവളര്ച്ചയും കൈവരിച്ചു. ഇത് ഇന്ത്യയിലെ ജെഎല്ആര്ബ്രാന്ഡുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും ഇക്വിറ്റിയുംവ്യക്തമാക്കുന്നു. ഈ വര്‍ഷം ഉല്‍പ്പന്ന സംരംഭങ്ങളുടെശ്രദ്ധേയമായ ഒരു നിരയും കമ്പനിയ്ക്കുണ്ട്. റേഞ്ച് റോവര്വെലാറിന്റെ റിലീസാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.വാഹനത്തിന്റെ ബുക്കിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.