Society Today
Breaking News

കൊച്ചി: കരിസ്മ എക്‌സ്എംആര്‍ അവതരിപ്പിച്ച് പ്രമുഖ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.  210 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്റെ കരുത്തുമായാണ് പുതിയ കരിസ്മ നിരത്തുകളിലെത്തുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ അടങ്ങിയ 6സ്പീഡ് ട്രാന്‍സ്മിഷനാണ് കരിസ്മ എക്‌സ്എംആറിന്റെ പ്രധാന പ്രത്യേകതകള്‍. 1,72,900 രൂപയാണ് വില. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്.210 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ഡിഒഎച്ച്‌സി എന്‍ജിനാണ് ഹീറോ കരിസ്മ എക്‌സ്എംആറിലുള്ളത്. 9,250 ആര്‍പിഎമ്മില്‍ 25.15യവു കരുത്തും 7,250 ആര്‍പിഎമ്മില്‍ പരമാവധി 20.4ചാ ടോര്‍ക്കും പുറത്തെടുക്കാന്‍ കരിസ്മ എക്‌സ്എംആറിനാവും. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുകളോടെ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഫ്രണ്ട് സസ്‌പെന്‍ഷനിലെ 37 എംഎം വിസ്തീര്‍ണ്ണമുള്ള പിഞ്ച് ബോള്‍ട്ടഡ് ഫോര്‍ക്കുകള്‍ സുഗമമായ റൈഡ് നിലവാരം ഉറപ്പാക്കുന്നു . അതോടൊപ്പം തന്നെ സെഗ്മെന്റിലെ ഏറ്റവും മികച്ച റൈഡര്‍ ലെഗ്ഗ് റൂമും വിശാലമായ പില്ല്യണ്‍ സീറ്റും പ്രധാനം ചെയ്യുന്നു. ഹീറോ കരിസ്മ എക്‌സ്എംആറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ രൂപകല്‍പനയാണ്. ഇന്ധന ടാങ്കിന്റെ സവിശേഷമായ രൂപകല്‍പന, സ്പ്ലിറ്റ് സീറ്റുകള്‍, ഹാന്‍ഡില്‍ ബാറിലെ ക്ലിപ്, ഒതുങ്ങിയ എക്‌സ്‌ഹോസ്റ്റ്, മെലിഞ്ഞ എല്‍ഇഡി ലാംപുകള്‍ എന്നിവ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഐക്കോണിക് യെല്ലോയ്ക്ക് പുറമെ, ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.മികച്ച ക്ലാസ്ഡി എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ഡ് ലാമ്പ്, ഒ ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ ലൈറ്റ്, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയര്‍, ഹസാര്‍ഡ് സ്വിച്ച് എന്നിവയോട് കൂടിയാണ് പുതിയ കരിസ്മ എക്‌സ്എംആര്‍ എത്തുന്നത്.

നാവിഗേഷനും മറ്റ് വിവരങ്ങളും വ്യകതമായി കാണുവാന്‍ തക്കരീതിയിലുള്ള ഇന്‍വര്‍ട്ടഡ് ഡിസ്‌പ്ലേ എല്‍സിഡി സ്പീഡോമീറ്ററാണ് കരിസ്മ എക്‌സ് എംആറിനുള്ളത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നാവിഗേഷന്‍, വാഹനത്തിന്റെ ബാറ്ററിയുടെ അവസ്ഥ, റെയ്ഞ്ച്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഷിഫ്റ്റ് അഡൈ്വസറി, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഗിയര്‍ ഷിഫ്റ്റ് ആന്റ് ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ 39 വ്യത്യസ്ത ഫംക്ഷനുകളുണ്ട്. www.heromotocorp.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 7046210210 എന്ന നമ്പറിറില്‍ ബന്ധപ്പെട്ടോ  3000/ രൂപ നല്‍കി ഇന്ന് മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം


 

Top