19-October-2023 -
By. Business Desk
കൊച്ചി: ആഡംബരത്തിന്റെ പര്യായമായ ദുബായിയെ ശീതകാലം കൂടുതല്‍ മനോഹരമാക്കുന്നു. സഞ്ചാരികള്‍ക്ക് കറങ്ങി നടക്കാനും ദുബൈയിലെ ഏറ്റവും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ അനുഭവിച്ചറിയാനും ഏറ്റവും അനുയോജ്യമായ സമയമാണ് ശീതകാലം. ദുബൈയിലെ ഔട്ട്ഡോര്‍ അത്ഭുതങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് പറ്റിയ സമയമാണ് ഈ ശീതകാലം. ക്രോക്കൊഡൈല്‍ പാര്‍ക്ക്, മിറക്കിള്‍ ഗാര്ഡന്, ഗ്ലോബല്‍ വില്ലേജ്, നഖീല്‍ മറീനാസ് ദ്വീപുകള്‍, ടെറ സോളിസ് ലക്ഷ്വറി ഡെസേര്‍ട്ട് എന്നീ ആകര്‍ഷകമായ പ്രകൃതി വിസ്മയങ്ങള്‍ മുതല്‍ ഫെരാരികളും മസെരാറ്റികളും ഉള്‍പ്പെടെയുള്ള മുന്‍നിര വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിഐപി റെന്റ് എ കാര്‍, പാഡോക്ക് ലക്ഷ്വറി തുടങ്ങിയ പ്രശസ്ത കമ്പനികളില്‍ നിന്ന് ഒരു സൂപ്പര്‍കാര്‍ വാടകയ്ക്ക് എടുത്തു ഷെയ്ഖ് സായിദ് റോഡിലെ യാത്രയില്‍ റിയര്‍വ്യൂ മിററിലൂടെ ദുബായിലെ ഐക്കണിക് അംബരചുംബികള്‍ തെന്നിമാറുന്നത് കണ്ടു അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഈ ശീതകാലം.
20,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 250ലധികം നൈല്‍ മുതലകളുള്ള ക്രോക്കഡൈല്‍ പാര്‍ക്കില്‍ ശാന്തമായ വെള്ളച്ചാട്ടങ്ങളും മണല്‍ത്തീരങ്ങളും ചേര്‍ന്ന് കാലാവസ്ഥാ നിയന്ത്രണത്തിലുള്ള മൂന്ന് തടങ്ങളുണ്ട്. മുതലയുടെ ദിനചര്യകള്‍ നിരീക്ഷിക്കാനും ഭക്ഷണ സെഷനുകളില്‍ പോലും പങ്കെടുക്കാനും സന്ദര്‍ശകരെ അനുവദിക്കുന്ന ഒരു കുടുംബസൗഹൃദ പാര്‍ക്കാണിത്. മുതലകള്‍ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു മ്യൂസിയവും പാര്‍ക്കിനോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നു. 72,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ പുഷ്പ വിസ്മയങ്ങളുടെ ഒരു ലോകം കാത്തിരിക്കുന്നു. 27 ആഡംബര പവലിയനുകളിലും 175ലധികം റൈഡുകളിലും ഗെയിമുകളിലും ആകര്‍ഷണങ്ങളിലും 90ലധികം സംസ്കാരങ്ങള്‍ അവരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഗ്ലോബല്‍ വില്ലേജില്‍ നിങ്ങള്‍ക്ക് കാണാം.
248 വെറ്റ് ബര്‍ത്തുകളും 40 െ്രെഡ ബര്‍ത്തുകളും ഉള്ള 13 സൂപ്പര്‍ യോട്ടുകള്‍ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ള ദുബായിലെ ഈ ഏറ്റവും പുതിയ മറീന ഒരു ആഡംബര കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ്. പ്രശസ്തമായ സംഗീതോത്സവവുമായി സഹകരിച്ച് സൃഷ്ടിച്ചതാണ് ദുബായിലെ എക്സ്ക്ലൂസീവ് ഒയാസിസ് ഗ്ലാമ്പിംഗ് അനുഭവമായ ടെറ സോളിസ്. ഈ ഒറ്റപ്പെട്ട മരുഭൂമി സങ്കേതം മനോഹരമായ ഒരു പകല്‍ സന്ദര്‍ശനത്തിനോ അല്ലെങ്കില്‍ ഉരുളുന്ന മണ്കൂനകള്ക്കിടയിലുള്ള അവിസ്മരണീയമായ ഒരു രാത്രി വിശ്രമത്തിനോ വേണ്ടി ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു. ആഡംബര വിശ്രമ യാത്ര തേടുന്ന സഞ്ചാരികള്‍ക്കായി ആഡംബരപൂര്‍ണ്ണമായ ഒരു പാചക അനുഭവം ഇവിടെ കാത്തിരിക്കുന്നുണ്ട്.