19-November-2023 -
By. health desk
കൊച്ചി: കണയന്നൂര്‍ താലൂക്കിലെ മികച്ച ആശുപത്രി സഹകരണ സംഘത്തിനുള്ള അവാര്‍ഡ് എറണാകുളം,കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക്. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് താലുക്കിലെ മികച്ച സഹകരണ ആശുപത്രിയ്ക്കുള്ള പുരസ്ക്കാരം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി നേടിയത്. ആശുപത്രി ഭരണസമിതി ഡയറക്ടര്‍ പി.വി അഷറഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ആതുര സേവന രംഗത്ത് വര്‍ഷങ്ങളായി നിലകൊള്ളുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആശുപത്രി ഭരണ സമിതി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവര്‍ പറഞ്ഞു. ഭരണസമിതിയുടെയും ഡോക്ടര്‍മാരടക്കമുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് അവാര്‍ഡെന്നും ആശുപത്രിയുടെ മുന്നോട്ടു പ്രയാണത്തിന് ഇത് ഏറെ ഊര്‍ജ്ജം പകരുമെന്നും ഇവര്‍ വ്യക്തമാക്കി.