Society Today
Breaking News

കൊച്ചി: മുളയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും ബിസിനസ് മീറ്റും ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. കേരള ബാംബൂ ഫെസ്‌റ്റിന്റെ പതിനേഴാം എഡിഷനാണിത്. ഇതാദ്യമായി വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് പ്രദർശനവും ബിസിനസ് മീറ്റുകളും നടക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്ഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (കെ.എസ്. ബി.എം), കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്), സംസ്‌ഥാന വ്യവസായവകുപ്പ് എന്നിവർ ചേർന്നാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മുള ഉത്പന്ന നിർമാതാക്കൾ, കരകൗശല വിദഗ്ധർ, പൊതു, സ്വകാര്യ സ്‌ഥാപനങ്ങൾ, ഏജൻസികൾ  തുടങ്ങി മുള ഉത്പന്ന മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും സഹകരിപ്പിച്ചാണ് ഇത്തവണ ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ദേശീയ രാജ്യാന്തര ബയർമാരും ഇത്തവണ ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ബായാർ - സെല്ലർ മീറ്റുകളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബി ടു ബി, ജി ടു ബി സെഷനുകളും ഉണ്ടാകും.
ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിൻഡ്‌സ്, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഇന്റീരിയർ ഡിസൈൻ, ബാംബൂ ഫർണിച്ചർ, കെട്ടിട നിർമാണ വസ്തുക്കൾ, ബാംബൂ സീഡ്‌ലിങ്സ്‌ തുടങ്ങിയവ പ്രദര്ശനത്തിലുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 0484 4058041/ 42, 9746903555. kesc@ficci.com 

Top