11-January-2024 -
By. Business Desk
കൊച്ചി : കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന് (കെ.പി.എം.എ )സംസ്ഥാന പ്രസിഡന്റായി ജെ.സുനിലിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് അഷറഫിനെയും ട്രഷററായി ഇ.സന്തോഷ്കുമാറിനെയും തിരഞ്ഞെടുത്തു. നെടുമ്പാശേരി എയര്‍ ലിങ്ക് കാസില്‍ ഹോട്ടില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സി.എ ഷാഹുല്‍ ഹമീദിനെയും സെക്രട്ടറിയായി എ . എം കുഞ്ഞുമൊയ്തീനെയും യോഗം തിരഞ്ഞെടുത്തു.