15-February-2024 -
By. Business Desk
കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്, ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി ചേര്‍ന്നു വിവിധ നഗരങ്ങളില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ബുക്കിംഗ് സേവനങ്ങള്‍ തുടങ്ങുന്നു. യാത്രക്കാര്‍ക്ക് ആദ്യത്തേയും അവസാനത്തേയും മൈല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പ് നടത്തുന്ന റെഡ്ബസ്, ഒഎന്‍ഡിസി നെറ്റ് വര്‍ക്കിലെ ആദ്യത്തെ സ്വതന്ത്ര മൊബിലിറ്റി ആപ്പ് കൂടിയാണ്. കൊച്ചിയിലെ ഏകദേശം 90,000 വരുന്ന പ്രതിദിന മെട്രോ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വഴി, റെഡ്ബസ് ഉപയോക്താക്കള്‍ക്ക് അതിന്റെ ആന്‍ഡ്രോയിഡ് ആപ്പ് വഴി മെട്രോ ടിക്കറ്റുകള്‍ തടസ്സമില്ലാതെ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെഡ്ബസ് സിഇഒ പ്രകാശ് സംഗം പറഞ്ഞു.
ഈ സംരംഭങ്ങളിലൂടെ, സമഗ്രമായ ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനുകള്‍ നല്‍കുന്നതിനും വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ച് സിംഗിള്‍ സ്‌റ്റോപ് പരിഹാരം കൊടുക്കുന്നതിനും റെഡ്ബസ് ലക്ഷ്യമിടുന്നു.ഒഎന്‍ഡിസി ഇന്ത്യയിലെ ഒരു മള്‍ട്ടിഫോഴ്‌സ് സംരംഭമാണ്. വൈവിധ്യമാര്‍ന്ന ചോയ്‌സുകള്‍ പ്രോത്സാഹിപ്പിക്കുന്നതു കൂടാതെ ഉപയോക്തൃ സൗകര്യം മെച്ചപ്പെടുത്തുന്നതിന് അവരുമായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇകൊമേഴ്‌സ് ശൃംഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒഎന്‍ഡിസിയുടെ പ്രതിബദ്ധത റെഡ്ബസിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാടുമായി പരിധികളില്ലാതെ യോജിക്കുന്നു. ഒഎന്‍ഡിസിയുമായി ചേര്‍ന്ന്, ഞങ്ങള്‍ മൊബിലിറ്റി സേവനങ്ങള്‍ കൂടാതെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായ ആദ്യ, അവസാന മൈല്‍ യാത്രാ അനുഭവവും നല്‍കുന്നു, കൂടാതെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായും തിരഞ്ഞെടുപ്പിലും പുതിയ മാനദണ്ഡങ്ങള്‍ സജ്ജമാക്കുന്നുവെന്നും പ്രകാശ് സംഗം പറഞ്ഞു.