Society Today
Breaking News

കൊച്ചി : കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ഇന്ത്യന്‍ അക്കാഡമി ഓഫ്‌ല പീഡിയാട്രിക്‌സ്(ഐ.എ.പി) ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  കൊച്ചി മെട്രോ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചി ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോക്‌നാഥ് ബഹ്‌റ. ജനിച്ചു വീഴുന്ന കുട്ടിക്കോ, മാതാപിതാക്കള്‍ക്കോ എന്താണ് തങ്ങളുടെ കുട്ടിയെ അലട്ടുന്ന രോഗമെന്ന് ഡോക്ടറോട് പറയുവാന്‍ സാധിക്കില്ല. ഈ അവസ്ഥയില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ നടത്തുന്നത് പരിഗണിക്കുമ്പോള്‍ മറ്റ് മെഡിക്കല്‍ വിഭാഗക്കാരെക്കാളും ബുദ്ധിമുട്ട് ഉള്ള മെഡിക്കല്‍ പ്രൊഫഷനാണ് ശിശുരോഗ വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.പി കൊച്ചി ശാഖ പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചയോഗത്തില്‍ ഐ.എ.പി കൊച്ചിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഡോ. രേഖ സഖറിയായും, ചൈയില്‍ഡ് കെയര്‍ സെന്ററിന്റെ റിപ്പോര്‍ട്ട് ഡോ.അബ്രാഹം കെ.പോളും, സിക്ക് ചില്‍ഡ്രന്‍ എയ്ഡ് ഫണ്ടിന്റെ റിപ്പോര്‍ട്ട് ഡോ. ടോണി മാമ്പള്ളിയും അവതരിപ്പിച്ചു. ഡോ. എം. വേണുഗോപാല്‍ ഐ.എ.പി കൊച്ചിയുടെ പുതിയ പ്രസിഡന്റ് ഡോ.വിവിന്‍ അബ്രാഹമിനെ സദസിന് പരിചയപ്പെടുത്തി. ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് സ്ഥാനോരോഹണം നടത്തിച്ചു. ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.രമേശ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് ഷിമ്മി പൗലോസ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, ഐ.എ.പി. കൊച്ചി സെക്രട്ടറി ഡോ. എബി മാത്യു, ട്രഷറര്‍ ഡോ.രമ പൈ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കൊച്ചികണക്ട് എഡിറ്റര്‍ ആമിന സുള്‍ഫിയെ ആദരിച്ചു. നവജാതശിശുക്കളിലെ കേള്‍വി പരിശോധനയ്ക്കുള്ള യന്ത്രം റോട്ടറി ക്ലബ് ഓഫ് കൊച്ചി പ്രസിഡന്റ് പ്രകാശ് അസ്വാനി ലോക്‌നാഥ് ബഹ്‌റയ്ക്ക് കൈമാറി.
 

Top