Society Today
Breaking News

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ്  ശൃംഖലയായ പിവിആര്‍ പ്രതിമാസ സിനിമ സേവനമായ പാസ്‌പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.കൂടുതല്‍ ഉപഭോക്തൃ സൗഹൃദവും ആവേശകരവുമായ സവിശേഷതകളും ഏതാനും വ്യവസ്ഥകളും  നിറഞ്ഞതാണ് രണ്ടാം പതിപ്പ്. രാജ്യത്തുടനീളം ലഭ്യമായ ഈ സംവിധാനം ഉപയോഗിച്ച് വരിക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സിനിമകള്‍ ആസ്വദിക്കാം. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പ്രതിമാസം നാല് സിനിമകള്‍ 349 രൂപയ്ക്ക് കാണാനാകും എന്നതാണ് ഇതിന്റെ സവിശേഷത.

മറ്റൊരാള്‍ക്ക് ടിക്കറ്റ് വാങ്ങാനും റെഡീം ചെയ്യുന്നതിനും, 1047 രൂപ നല്‍കി മൂന്നു മാസത്തെ സബ്‌സ്‌ക്രി പ്ക്ഷന്‍ എടുത്ത് 350 രൂപയുടെ ഫുഡ് വൗച്ചര്‍ സൗജന്യമായി ലഭിക്കുന്ന ഓപ്ഷനും ഇതില്‍ ഉണ്ടെന്ന് കമ്പനി കോ സി ഇ ഓ ഗൗതം ദത്ത പറഞ്ഞു.വരും മാസങ്ങളില്‍ പാസ്‌പോര്‍ട്ട് വരിക്കാര്‍ക്ക്  വൈവിധ്യമാര്‍ന്ന സിനിമകളുടെ മികച്ച നിര തന്നെ ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുക.

പുഷ്പ 2, സിംങ്കം എഗൈന്‍, മൈദാന്‍, ജിഗ്ര, വെല്‍ക്കം ടു ദ ജംഗിള്‍, സ് ട്രി 2 തുടങ്ങിയ ചിത്രങ്ങളാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഗോഡ് സില്ല എക്‌സ് കോങ്ങ്, ദി ന്യൂ എമ്പയര്‍, ദി ഫാള്‍ ഗൈ, ഫ്യൂറിയോസ, എ മാഡ് മാക്‌സ് സാഗ, ഡെഡ് പൂള്‍ ആന്റ് വോള്‍വറിന്‍,  കിംഗ് ഡം  ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ക്വയറ്റ് പ്ലേസ്, ഡേ വണ്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളും ഈ  ലിസ്റ്റില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

Top