Society Today
Breaking News

കൊച്ചി: എ ആര്‍ എസ്   ഗ്രൂപ്പ്  നൂതനമായ സി ആര്‍ എസ്  550ഡി ടിഎംടി ബാറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എല്ലാത്തരം നിര്‍മ്മാണങ്ങള്‍ക്കും അനുയോജ്യവും മികച്ച  ഭൂകമ്പ പ്രതിരോധവും നല്‍കുന്ന തരത്തിലാണ്  പുതിയ ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഒപ്റ്റിമല്‍ ഡക്റ്റിലിറ്റി ഘടകമാണ് ഇതിനെ  വേറിട്ടു നിര്‍ത്തുന്നതെന്നും എ ആര്‍ എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി കുമാര്‍ ഭാട്ടിയ പറഞ്ഞു.

എ ആര്‍ എസ്  ഉല്‍പ്പന്നങ്ങളില്‍ ക്യു ആര്‍  കോഡുകളും  അവതരിപ്പിച്ചിട്ടുണ്ട്. ടിഎംടി ബാറുകള്‍ക്ക്  ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ചേരുവകളുടെ ശരിയായ അനുപാതം അടങ്ങിയിട്ടുണ്ടെന്നും സ്‌കാന്‍ ചെയ്യാനും പരിശോധിക്കാനും ഉപഭോക്താക്കളെ ഇത് സഹായിക്കും.ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ സ്‌പെക്‌ട്രോമീറ്ററുകള്‍ ഘടിപ്പിച്ച മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ അവതരിപ്പിച്ച് ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത്   സ്റ്റീലിന്റെ ഓണ്‍സൈറ്റ് ടെസ്റ്റിംഗ് സാധ്യമാക്കുന്നു. നിര്‍മ്മാണ സാമഗ്രി വ്യവസായത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന ഈ ടെക്‌വാനുകള്‍ രാജ്യത്തെ നിര്‍മാണ മേഖലയില്‍ ആദ്യമാണ്.കഴിഞ്ഞ  ജൂലൈയില്‍, ടിഎംടി ബാറുകളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി ടെക്‌വാനുകളുമായി എ ആര്‍ എസ്  ഗ്രൂപ്പ് ദക്ഷിണേന്ത്യയിലുടനീളം പ്രചാരണം നടത്തിയിരുന്നു. ടെക്‌വാനുകള്‍ 2,34,223 കിലോമീറ്ററിലധികം സഞ്ചരിക്കുകയും 28,770 ടെസ്റ്റുകള്‍ തികച്ചും സൗജന്യമായി നടത്തുകയും 1,80,000 ഉപഭോക്താക്കള്‍ക്ക്  അവരുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ ടിഎംടി ബാറുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്തു.

4 കോടിയിലധികം രൂപ വിലമതിക്കുന്ന ഈ പരിശോധനകള്‍ എ ആര്‍ എസ്  പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് ചെയ്തത്. നിലവില്‍ സ്‌പെക്ട്രോമീറ്റര്‍ ഉള്ള 13 ടെക്  വാനുകളാണ് ദക്ഷിണേന്ത്യയില്‍ പര്യടനം നടത്തുന്നത്.സാധാരണക്കാര്‍ തങ്ങളുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വിലകുറഞ്ഞ വസ്തുക്കള്‍ തിരഞ്ഞെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും  നിര്‍മ്മാണ സാമഗ്രികളെ കുറിച്ചുള്ള അവബോധമില്ലായ്മ, ഗുണനിലവാരമുള്ള സാമഗ്രികളുടെ ലഭ്യതക്കുറവ്, സാമ്പത്തികലാഭം  എന്നിവയാണ് ഉപഭോക്താക്കളെ ഇതിനു പ്രേരിപ്പിക്കുന്നതെന്നും അശ്വനി കുമാര്‍ ഭാട്ടിയ പറഞ്ഞു. ഇതേ കുറിച്ച അവബോധമില്ലാത്ത  ഉപഭോക്താവ് കെണിയില്‍ വീഴുകയും ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നു. ഇത് നിര്‍മ്മാണത്തിലെ ഗുണനിലവാരത്തെ  പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുജന പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, 2025 മാര്‍ച്ചോടെ പ്രചാരണത്തിനായി  12 സാങ്കേതിക വാഹനങ്ങള്‍  കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.പൊതു അവബോധം സൃഷ്ടിക്കുന്നതിനൊപ്പം റോഡ് കാമ്പെയ്ന്‍ ഉപഭോക്തൃ ആവശ്യത്തെക്കുറിച്ചുള്ള മികച്ച ഉള്‍ക്കാഴ്ചയും  നല്‍കിയെന്നും ഇതിന്റെ ഫലമാണ് സിആര്‍എസ്  550ഡി എന്നും  അശ്വനി കുമാര്‍ ഭാട്ടിയ പറഞ്ഞു. ഈ സ്‌പെസിഫിക്കേഷന്റെ ഉല്‍പ്പന്നങ്ങള്‍ ഇതിനകം വിപണിയില്‍ നിലവിലുണ്ടെങ്കിലും, ഉയര്‍ന്ന ചെലവ് കാരണം അവ വലിയ തോതിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഭാവിയിലെ പരിതസ്ഥിതികള്‍ക്ക് അനുയോജ്യമായ സുസ്ഥിരമായ നിര്‍മ്മാണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍  താങ്ങാനാവുന്ന വിലയിലാണ് പുതിയ ടിഎംടി ബാറുകള്‍  വിപണിയില്‍ അവതരിപ്പിച്ചതിനും അദ്ദേഹം പറഞ്ഞു. 

Top