Society Today
Breaking News

കൊച്ചി: ജെഎസ്എസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മയുടെ മൂന്നാം ചരമവാര്‍ഷികം ജെഎസ്എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കെ ആര്‍ ഗൗരിയമ്മ മൂന്നാം സ്മൃതി ദിനം എന്ന പേരില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ. എന്‍. രാജന്‍ബാബു ഉദ്ഘാടനം ചെയ്തു.

ഗൗരിയമ്മ മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ പല പദ്ധതികളും ഇന്നും കേരള ജനതക്ക് ഒരു മുതല്‍കൂട്ടാണെന്ന് അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. എ എന്‍ രാജന്‍ബാബു പറഞ്ഞു. ഗൗരിയമ്മയുടെ ഛായാ ചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡന്റ് വി. കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ആര്‍. ബിജു. പാര്‍ട്ടി സെന്റര്‍ അംഗങ്ങളായ അഡ്വ. കെ വി ഭാസി, അഡ്വ. സുനിത കെ. വിനോദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ജി. ചന്ദ്രബോസ്, മധു അയ്യമ്പിള്ളി, ഗോപാലകൃഷ്ണന്‍ അങ്കമാലി, ആന്റണി അങ്കമാലി, അഡ്വ.ഗോപാലകൃഷ്ണന്‍, ഗിരിജ, മനു നെട്ടൂര്‍,രജീഷ് കുമാര്‍ തുടങ്ങിവയര്‍ സംസാരിച്ചു.


 

Top