Society Today
Breaking News

കൊച്ചി: മെറില്‍ ലൈഫ് സയന്‍സിന്റെ നൂതന ഉല്‍പ്പന്നമായ മൈവാല്‍ ടി എച് വി സീരീസിന് പാരീസില്‍ നടന്ന യൂറോ പി സി ആര്‍ 2024ന്റെ അംഗീകാരം. ഇന്‍ട്രവെന്‍ഷന്‍ കാര്‍ഡിയോളജി മേഖലയില്‍ നിലവിലെ രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന ഏറ്റവും മികച്ച മൂന്നു ലേറ്റ് ബ്രേക്കിംഗ് ട്രയലുകളില്‍ ഒന്നായി യൂറോ പി സി ആര്‍ അംഗീകരിച്ചു. വിവിധ രാജ്യങ്ങളിലെ 31 ചികിത്സാ കേന്ദ്രങ്ങളിലെ 768 രോഗികളിലായി നടന്ന ട്രയലില്‍ മൈവാല്‍ ട്രാന്‍സ് കത്തീറ്റര്‍ ഹാര്‍ട്ട് വാല്‍വ് സീരീസിന്റെ സുരക്ഷയും ഫലപ്രാപ്തിയും എടുത്തു കാണിക്കപ്പെട്ടു.

'മൈവാല്‍ ടി എച് വി സീരീസ് സമകാലിക ടി.എച്ച്.വി. സീരീസിനെപ്പോലെത്തന്നെ സുരക്ഷിതമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചുവെന്ന് ലാന്‍ഡ്മാര്‍ക്ക് ട്രയലിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന്  പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫസര്‍ ആന്‍ഡ്രിയാസ് ബൗം ബാക്ക് പറഞ്ഞു.ദൈനംദിന ക്ലിനിക്കല്‍ പ്രാക്ടീസിന് വേണ്ടി നിര്‍മ്മിച്ച, എല്ലാവര്‍ക്കും അനുയോജ്യമായ ഒരു വാള്‍വാണിത്. ഇന്റര്‍മീഡിയറ്റ് വ്യാസം എന്ന പ്രത്യേക സവിശേഷത, കൂടുതല്‍ കൃത്യമായ സൈസിംഗിനു വഴിയൊരു ക്കുന്നു, അതാകട്ടെ മെച്ചപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്. ഞങ്ങളുടെ രോഗികളെ 10 വര്‍ഷത്തേക്ക് ഫോളോ അപ് ചെയ്യാനിരിക്കുന്ന തിനാല്‍ മൂന്നു ചികിത്സാ ഗ്രൂപ്പുകളില്‍ നിന്നുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ കാണാന്‍ സന്തോഷമായിരിക്കുമെന്നും ആന്‍ഡ്രിയാസ് ബൗം ബാക്ക് പറഞ്ഞു.

Top