28-May-2024 -
By. bussiness desk
കൊച്ചി: നിസാന്റെ ഇപവര്‍ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരിച്ച പുതിയ കാഷ്കായ് വരും ആഴ്ചകളില്‍ പുറത്തിറക്കും. ഇലക്ട്രിക് വാഹന നിര്‍മ്മാണവും ബാറ്ററി ഉല്‍പ്പാദനവും പുനരുപയോഗിക്കാവുന്നവ കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഇവി36സീറോ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതുക്കിയ കാഷ്കായ് എത്തുന്നതെന്ന് നിസാന്റെ യുകെയിലെ നിര്‍മ്മാണ വൈസ് പ്രസിഡന്റ് ആദം പെന്നിക്ക് പറഞ്ഞു.
കാഷ്കയിയുടെ സണ്ടര്‍ലാന്‍ഡില്‍ ഇപവര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 120,000ലധികം കഷ്കായികളും ഇപ്പോള്‍ നിരത്തിലുണ്ട്. 30,135 പൗണ്ട് മുതലാണ് പുതിയ മോഡലിന്റെ വില. ഗൂഗിള്‍ ബില്‍റ്റ്ഇന്‍ സ്യൂട്ടോടുകൂടിയ നിസാന്റെ യൂറോപ്യന്‍ ശ്രേണിയിലെ ആദ്യത്തെ വാഹനം കൂടിയാണ് പുതുക്കിയ കാഷ്കായ്. ഭാവി മോഡലായ നിസാന്‍ ഇവി36സീറോ, സീറോ എമിഷന്‍ ഡ്രൈവിംഗും സീറോ എമിഷന്‍ മാനുഫാക്ചറിംഗും എന്ന ലക്ഷ്യത്തോടെ ഇവി, ബാറ്ററി നിര്‍മ്മാണം ഒരുമിപ്പിക്കുന്നു. നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഉപഭോക്താക്കള്‍ പുതിയ ഡിസൈനും സാങ്കേതികവിദ്യയും എത്രമാത്രം ആസ്വദിക്കുന്നു എന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും ആദം പെന്നിക്ക് പറഞ്ഞു.