30-May-2024 -
By. news desk
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ 38ാമത് വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊറ്റക്കുഴി ലിറ്റില്‍ ഫ് ളവര്‍ ചര്‍ച്ച് ഹാളില്‍ നടന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ സി എസ് അജ്മല്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം സി പോള്‍സണ്‍, ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി അബ്ദുള്‍ റസാഖ്, കെ ടി ജോയ്, യൂത്ത വിംഗ്് ജില്ലാ പ്രസിഡന്റ് കെ എസ് നിഷാദ്, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് ജയാ പീറ്റര്‍, കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ എ നാദിര്‍ഷ, എളമക്കര യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ് മനോജ്കുമാര്‍, ട്രഷറര്‍ പി എ സഫറുള്ള, വൈസ് പ്രസിഡന്റുമാരായ ടി എ ഉമ്മര്‍, പി വി മോഹന്‍ദാസ്, ജോയിന്റ് സെക്രട്ടറിമാരായ സില്‍വസ്റ്റര്‍, സി യു താഹ, ഫിനാസ് കമ്മിറ്റി ചെയര്മാന് ടി പി പുരുഷോത്തമന് തുടങ്ങിയവര്‍ സംസാരിച്ചു