31-May-2024 -
By. news desk
കൊച്ചി: കേരളത്തില്‍ വീണ്ടും ശക്തമായ മഴവരുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെയ് 31 മുതല്‍ ജൂണ്‍ 2 വരെ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ശക്തമായ മഴ, ഇടി,മിന്നല്‍,കാറ്റ് എന്നിവയക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത കനത്ത മഴയില്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ മുങ്ങിയിരുന്നു. മേഘവിസ്‌ഫോടനത്തിന് സമാനമായ രീതിയിലുള്ള മഴയാണ് കൊച്ചിയില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് കൊച്ചി നഗരമടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.