Society Today
Breaking News

 

ന്യൂഡൽഹി:  ഇന്ധന വില പതിയെ കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടാന്‍ കാരണമായി. കോവിഡ് വ്യാപനം ക്രൂഡ് ഒായില്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. ജനങ്ങള്‍ക്ക് സഹായകരമാകാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ലോക്ഡൗണ്‍ മൂലം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കൂടുതലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മനസ്സിലാക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Top