Society Today
Breaking News

കൊച്ചി : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും  പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീമദ് നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരത്തിന് 14 പേര്‍ അര്‍ഹരായതായി   പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റി ആര്‍ നാരായണ പിള്ള അറിയിച്ചു.

ഗിരിജാ രാജന്‍(ചെറായി, എറണാകുളം), ജി. മീന (വട്ടിയൂര്‍ക്കാവ്,തിരുവനന്തപുരം), ടി പി സുമംഗല (കൂറ്റനാട്,പാലക്കാട്), മംഗളം രാമസ്വാമി (ശ്രീവരാഹം, തിരുവനന്തപുരം), ഡോ. കെ വി സരസ്വതി (ഇരുമ്പു പാലം, ആലപ്പുഴ), കരിയം സോമശേഖരന്‍ (ചെമ്പഴന്തി, തിരുവനന്തപുരം), കെ എസ് വിജയലക്ഷ്മി (റാന്നി, പത്തനംതിട്ട), ടി എന്‍ സരസ്വതി (കൊടുങ്ങൂര്‍, കോട്ടയം), സുമതി ആര്‍ നായര്‍ (അന്നമനട, തൃശൂര്‍), ഉത്തമ കെ നമ്പൂതിരി(തൃക്കാരിയൂര്‍, എറണാകുളം), രമാദേവി (പടിഞ്ഞാറേക്കര, വൈയ്ക്കം), പത്മകുമാരി (പാല്‍ക്കുളങ്ങര, തിരുവനന്തപുരം), ഗീത ഒ നായര്‍ (തിരുവനന്തപുരം), വനജ മോഹനന്‍ (തൃക്കാക്കര, എറണാകുളം) എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

രണ്ടു ലക്ഷം നാരായണീയ പഠിതാക്കളുടെ അഭിപ്രായ സര്‍വ്വേയിലൂടെയും ' സാന്ദ്രാനന്ദം ' ഉപന്യാസ മല്‍സരത്തിലൂടെയുമാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്നും ആര്‍ നാരായണ പിള്ള പറഞ്ഞു.

Top