16-July-2024 -
By. news desk
കൊച്ചി : തൃക്കാക്കര ജഡ്ജി മുക്കില്‍ പ്രവര്‍ത്തിക്കുന്ന ആദിത്യ കണ്ണാശുപത്രി നേത്രചികിത്സാ രംഗത്തെ മുന്നിരക്കാരയ ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ആദിത്യ ചൈതന്യ ഐ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു.
രോഗികള്‍ക്ക് നേത്രചികിത്സാ രംഗത്തെ ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുകയാണ് ആദിത്യയുമായുള്ള സഹകരണത്തോടെ ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ .ആര് .ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു. ആദിത്യ ചൈതന്യ കണ്ണാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ .സുനില്‍ ഭാസ്കര്‍ ,തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്മാന് പി എം യൂനസ്, കൗണ്‍സിലര്‍മാരായ നൗഷാദ് പള്ളച്ചി, സുനീറ ഫിറോസ്, ആശുപത്രി സി.ഒ.ഒ .രാജരത്നം തുടങ്ങിയവര്‍ പ്രസംഗിച്ചു.