Society Today
Breaking News

കൊച്ചി:  വയനാട് മുണ്ടക്കൈ, ചൂരമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ). കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തത്തില്‍ ഉറ്റവരെയടക്കം സര്‍വ്വതും നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കേണ്ടത് നമ്മുടെ  കടമയും ഉത്തരവാദിത്വവുമായിട്ടാണ് കെപിഎംഎം കാണുന്നത്. ദുരന്തത്തിനിരയായവര്‍ക്ക് വീടുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചു നല്‍കുന്നതിനാവശ്യമായ സഹായം ചെയ്യും. പ്രാരംഭഘട്ടത്തില്‍ അമ്പത് ലക്ഷം രൂപയുടെ സഹായം നല്‍കുന്നതിനാണ് കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് ജെ സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചതെന്ന് മുന്‍ പ്രസിഡന്റ് പി ജെ മാത്യു അറിയിച്ചു.

Top