19-August-2024 -
By. news desk
കൊച്ചി: യാക്കോബായ സുറിയാനിസഭയുടെ മുഖപത്രമായ ' വിശ്വാസസംരക്ഷകന്‍'പത്രത്തിന്റെ പരിഷ്‌കരച്ച പതിപ്പിന്റെ പ്രകാശനം സഭയുടെ കേന്ദ്ര ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലങ്കര മെത്രാപോലീത്തയും, കൊച്ചിഭദ്രാസന മെത്രാപോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് നിര്‍വഹിച്ചു.സഭയില്‍ എല്ലാകുടുംബങ്ങളിലും ഈ പത്രം എത്തണമെന്നും അതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്നനിലയില്‍ ഒരുലക്ഷം വരിക്കാരെ ചേര്‍ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായി നെച്ചൂര്‍ സെന്റ് തോമസ് പള്ളി, മോറക്കാല സെന്റ് മേരീസ് പള്ളി എന്നിവരില്‍ നിന്നുള്ള വരിസംഖ്യ ഹോണാവര്‍ മിഷന്‍ മെത്രാപോലീത്ത യാക്കോബ് മോര്‍ അന്‍തോണിയോസ ഏറ്റു വാങ്ങി.ചടങ്ങില്‍ കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ, സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ്. സി. മാത്യു, വിശ്വാസ സംരക്ഷകന്‍ മാനേജിങ് എഡിറ്റര്‍ ഷെവ. എം. ജെ. മര്‍ക്കോസ്, ചീഫ് എഡിറ്റര്‍ ജോഷി ജോര്‍ജ്, സതീഷ് മണ്ണത്തൂര്‍, പി. ഐ. ഉലഹന്നാന്‍, ഫാ. അജീഷ്, ഗ്‌ളീസണ്‍ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.സാഹിത്യ നിപുണന്‍ ടി. എം. ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌കാരം ലഭിച്ച ചീഫ് എഡിറ്റര്‍ ജോഷി ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.