6-September-2024 -
By. business desk
കൊച്ചി: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി (യു.ജി.എസ് ഗ്രൂപ്പ്)യുടെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് യു.ജി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം കൂടാതെ കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അജിത് പാലാട്ട് പറഞ്ഞു. ചലച്ചിത്ര താരം ഭാവനയാണ് യുജിഎസ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് മേഖലയിലേക്കും യു.ജി.എസ് ഗ്രൂപ്പ് പ്രവേശിക്കുകയാണ്.പാലക്കാട് മണ്ണാര്‍ക്കാട് ആരംഭിക്കുന്ന ' ഷെഫ് പാലാട്ട് ' എന്ന പേരിലുള്ള യു.ജി.എസ് ഗ്രൂപ്പിന്റെ ആദ്യ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം സെപ്തംബര്‍ 14, ഉത്രാട ദിനത്തില്‍ ബ്രാന്‍ഡ് അംബാസിറായ ചലച്ചിത്ര താരം ഭാവന നിര്‍വ്വഹിക്കുമെന്നും അജിത് പാലാട്ട് പറഞ്ഞു.
2020ല്‍ പാലക്കാട് തുടക്കം കുറിച്ച അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ കീഴില്‍ അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍,ന്യൂ അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍സില്‍, അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി,പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ആണ് നിലവിലുള്ളത്. ഫിക്സഡ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്,റെക്കറിംഗ് ഡെപ്പോസിറ്റ്, ഗോള്‍ഡ് ലോണ്‍, പേഴ്സണല്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍,വെഹിക്കിള്‍ ലോണ്‍, മൈക്രോ ഫിനാന്‍സ്, ചിട്ടികള്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആണ് യുജിഎസ് ഗ്രൂപ്പ് വഴി ഉപഭോക്താക്കള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്.പാലക്കാട് കൂടാതെ മലപ്പുറം ജില്ലയിലും യുജിസി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ബ്രാഞ്ചുകള്‍ ഉണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അജിത് പാലാട്ട് പറഞ്ഞു.
ഇന്ത്യയൊട്ടാകെ യു.ജി.സി ഗ്രൂപ്പിന്റെ സാന്നിധ്യ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴു യുവാക്കളാണ്
യുജിഎസ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് മേഖലയിലേക്കും കൂടി പ്രവേശിക്കുന്നതോടെ എല്ലാ മേഖലകളിലും തങ്ങല് സാന്നിധ്യം ഉറപ്പാക്കുകയാണെന്നും അജിത് പാലാട്ട് പറഞ്ഞു. ചലച്ചിത്രതാരം ഭാവനയായിരിക്കും യു.ജി.എസ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഭാവനയായാട്ടുള്ള സഹകരണം തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും അജിത് പറഞ്ഞു. വനിതാ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പാക്കിയാണ് തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ജീവനക്കാരില്‍ 75 ശതമാനവും വനിതാ ജീവനക്കാരാണ്. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും യുജിഎസ് ഗ്രൂപ്പ് സംഭവന നല്‍കിയിരുന്നുവെന്നും അജിത് പാലാട്ട് പറഞ്ഞു. അഭിലാഷ് പാലാട്ട് (ജനറല്‍ മാനേജര്‍), സി. ഹരീഷ്(ഫിനാന്‍സ് മാനേജര്‍), ഷെമീര്‍ അലി (മാര്‍ക്കറ്റിംഗ് ഹെഡ്), ഷബീര്‍ അലി (ഓപ്പറേഷന്‍സ് മാനേജര്‍), ശ്യാംകുമാര്‍(പി.ആര്.ഒ),ശാസ്താ പ്രസാദ് (സെയില്‍സ് മാനേജര്‍) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.