Society Today
Breaking News

കൊച്ചി: റഷ്യന്‍ തലസ്ഥാനത്തു സമാപിച്ച മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ (എം ഐ എഫ് ഡബ്ലിയു) ഇന്ത്യന്‍ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച നേട്ടം കൈവരിക്കാനായി.സിനിമാറ്റിക് സര്‍ഗാത്മകതയ്ക്കും ക്രോസ് കള്‍ച്ചറല്‍ സഹകരണത്തിനുള്ള ഒരു ഊര്‍ജ്ജസ്വല പ്ലാറ്റ്‌ഫോമായിരുന്നു എംഐഎഫ്ഡബ്ലിയു. ഈ മേളയിലൂടെ ഇന്ത്യന്‍ സിനിമകള്‍ക്ക് ശാശ്വതമായൊരു മതിപ്പ് സൃഷ്ടിക്കാനായി. കിരണ്‍ റാവുവിന്റെ ലാപാടാ ലേഡീസിന്റെ പ്രദര്‍ശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്.

ഇന്ത്യന്‍ സിനിമയുടെ സാര്‍വത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും, കലയ്ക്കു അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയും, സാംസ്‌കാരിക വിഭജനത്തെ മറികടക്കാന്‍ ഒരു സിനിമയ്ക്ക് എങ്ങനെ സാധിമെന്നും എടുത്തുകാണിച്ച ഈ ചിത്രത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രേക്ഷകരില്‍ ഇടംനേടാനായി. രാജ്യത്തിന്റെ സമ്പന്നമായ സിനിമാറ്റിക് കഥപറച്ചില്‍ പാരമ്പര്യത്തെ തുറന്നു കാണിച്ച മേളയിലെ മറ്റൊരു ഇന്ത്യന്‍ സിനിമയായിരുന്നു 'കല്‍ക്കി'. ഈ രണ്ടു സിനിമകളും ഫെസ്റ്റിവലിലെ ഹൈലൈറ്റുകളായി മാറുകയും ലോക പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.

മേളയുടെ ഭാഗമായി സംഘടിപ്പിച്ച  വിവിധ ബിസിനസ് പ്രോഗ്രാമുകള്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് മുതല്‍ക്കൂട്ടായി. രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ചു. 40 രാജ്യങ്ങളുടെ പങ്കാളിത്തവും, 70 സിനിമകളുടെ പ്രദര്‍ശനവും, 6 ലക്ഷം പേരുടെ സാന്നിധ്യവും എം ഐ എഫ് ഡബ്ലിയുവിനെ സമ്പന്നമാക്കി.

Top