Society Today
Breaking News

കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.ആര്‍.സി.ഐ)യുടെ 18ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ്  നാളെ (നവംബര്‍ 08) മുതല്‍ 10 വരെ മംഗലാപുരത്ത് നടക്കുമെന്ന് പി.ആര്‍.സി. ഐ ഡയറക്ടര്‍ ആന്റ് സെക്രട്ടറി ഡോ. ടി.ആര്‍ വിനയകുമാര്‍ പറഞ്ഞു. ' റീ കണക്ട് ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. പി.ആര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മേഖലയിലെ പുതിയ മാറ്റങ്ങള്‍, വികസന പദ്ധതികള്‍ അടക്കമുള്ളവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ബ്യൂറോക്രാറ്റുകള്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന 11 ലധികം പാനല്‍ ചര്‍ച്ചകള്‍ കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭാവി സംബന്ധിച്ച് 15 വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുക്കുന്ന വൈസ് ചാന്‍സിലേഴ്‌സ്  റൗണ്ട് ടേബില്‍ മീറ്റും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ഡോ. ജി. പരമേശ്വര, ആരോഗ്യവകുപ്പ് മന്ത്രി ദിനേഷ് ഗുണ്ഡു റാവു, മാംഗ്ലൂര്‍ സിറ്റി മേയര്‍ മനോജ്കുമാര്‍ കൊടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. പബ്ലിക് റിലേഷന്‍ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ചവരെ ചടങ്ങില്‍ ആദരിക്കും.


 

Top