Society Today
Breaking News

കൊച്ചി:കൗമാര കേരളത്തിന്റെ കായികാവേശമൊന്നാകെ ഇന്നുമുതല്‍ കൊച്ചിയുടെ കായലോളങ്ങള്‍ക്കൊപ്പം അലയടിച്ചുയരും. ഒളിമ്പിക്‌സ് മാതൃകയില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ പുതിയവേഗവും ദൂരവും തേടി കുട്ടിക്കേരളം കുതിക്കാനൊരുങ്ങുകയാണ് കൊച്ചിയില്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന ആകര്‍ഷണമായ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് മൈതാനത്ത് തുടക്കമാകും.  രാവിലെ 6.10 ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെയാണ് അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് 6.55 ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരം, 7.20 ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്റര്‍ നടത്ത മത്സരം എന്നിവ നടക്കും.

തുടര്‍ന്ന് മൈതാനത്തെ വിവിധ ഭാഗങ്ങളിലായി സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ്, 400 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്,4ണ്മ100 മീറ്റര്‍ റിലേ, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഷോട്ട്പുട്ട്, 4ണ്മ100 മീറ്റര്‍ റിലേ, ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, ഹാമര്‍ത്രോ, ലോങ് ജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ്, 4ണ്മ100 മീറ്റര്‍ റിലേ മത്സരങ്ങള്‍ നടക്കും.

സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പ്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, പോള്‍വാള്‍ട്ട്, ഹാമര്‍ത്രോ, ഹൈജമ്പ്, 4ഃ100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ജാവലിന്‍ ത്രോ, 4ഃ100 മീറ്റര്‍ റിലേ എന്നിവയും വ്യാഴാഴ്ച നടക്കും. നാലു ദിവസങ്ങളിലായാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. 2700 കുട്ടികള്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച രാവിലെ ആരംഭിച്ചു. അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ അവസാന ദിവസം നടക്കും.

കാണാം, വീട്ടിലിരുന്നും
അത്‌ലറ്റിക് മല്‍സരങ്ങളുടെ ആവേശം തത്സമയം മിഴിവോടെ കാണികള്‍ക്ക് പങ്കുവെക്കാനായി സ്‌റ്റേഡിയത്തില്‍ വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ടെലിവിഷന്‍ ചാനലിലൂടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.


അത്‌ലറ്റിക്‌സ് രജിസ്‌ട്രേഷന് 14 കൗണ്ടറുകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയത് വിപുലമായ സൗകര്യങ്ങള്‍. ഓരോ ജില്ലയ്ക്കും ഒന്നു വീതം 14 കൗണ്ടറുകളാണ് ഇവിടെ ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിച്ച രജിസ്‌ട്രേഷന്‍ വൈകുന്നേരം വരെ തുടര്‍ന്നു. 80 ശതമാനം അത്‌ലറ്റുകളും ബുധനാഴ്ച തന്നെ രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ളവര്‍ക്കായി വ്യാഴാഴ്ച രാവിലെ 6 ന് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തിക്കും. 2700 ഓളം വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത
 

Top