Society Today
Breaking News

കൊച്ചി: കേരള സ്‌കൂള്‍ കായിക മേളയില്‍ അത് ലറ്റിക് മത്സരങ്ങളുടെ ആദ്യദിനത്തില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ പിറന്നത് മൂന്ന് മീറ്റ്  റെക്കോഡുകള്‍. 3000 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി എം പി മുഹമ്മദ് അമീനാണ് ട്രാക്കിലെ ആദ്യ മീറ്റ് റെക്കോഡ് നേടിയത്. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ജിവി രാജ സ്‌പോര്‍ട്ട്‌സ്
സ്‌കൂളിലെ മുഹമ്മദ് അഷ്ഫാഖ്, സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ശിവദേവ് രാജീവ് എന്നിവരാണ്  മൂന്നാം ദിനത്തിലെ അത് ലറ്റിക്‌സില്‍ റെക്കോഡ് സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 3000 മീറ്റര്‍ കെ.സി. മുഹമ്മദ് ജസീല്‍  ബെസ്റ്റ് മീറ്റ് റെക്കോഡ് നേട്ടം സ്വന്തമാക്കി. 

സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥി ശിവദേവ് രാജീവ് ആണ് ട്രാക്കിലെ ഇന്നത്തെ താരം. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള 4.61 മീറ്ററിന്റെ റെക്കോഡ് ആണ് 4.80 മീറ്റര്‍ ചാടി മറികടന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് സുല്‍ത്താന്‍ അത് ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം നേടി. അക്വാട്ടിക്‌സില്‍ ഇതുവരെ 21 റെക്കോഡുകള്‍. ഗെയിംസില്‍ 410 ഇനങ്ങളും  അക്വാട്ടിക്‌സില്‍ 85 മത്സരങ്ങളും പൂ4ത്തിയായി. രണ്ട് വിഭാഗങ്ങളിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്. ആകെയുള്ള 98 അത് ലറ്റിക് മത്സരയിനങ്ങളില്‍ 15 എണ്ണം പൂ4ത്തിയായപ്പോള്‍ പാലക്കാടാണ് മുന്നില്‍. 

അത് ലറ്റിക്‌സ്

പാലക്കാട് – 29, 4, 1, 6
മലപ്പുറം – 24, 3, 2, 3
എറണാകുളം – 19, 2, 3, 0
കോഴിക്കോട് – 11, 1, 2, 0
തിരുവനന്തപുരം – 10, 2, 0, 0
കണ്ണൂ4 – 9, 1, 1, 1
കോട്ടയം – 8, 1, 1, 0

ഗെയിംസ്

ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍

തിരുവനന്തപുരം  1000, 117, 77, 90
കണ്ണൂര്‍  542, 54, 49, 57
തൃശൂര്‍  541, 56, 39, 60
പാലക്കാട്   406, 25, 45, 65
കോഴിക്കോട്  348, 24, 43, 55
മലപ്പുറം  339, 23, 38, 79, 
എറണാകുളം  323, 25, 35, 53

അക്വാട്ടിക്‌സ്

തിരുവനന്തപുരം  551, 62, 46, 47
എറണാകുളം  139, 10, 19, 10
കോട്ടയം  80, 6, 10, 6
തൃശൂര്‍  55, 3, 5, 13
പാലക്കാട്   19, 0, 2, 9 
കോഴിക്കോട്  16, 2, 2, 0
കൊല്ലം  5, 1, 0, 0


 

Top