10-November-2024 -
By. business desk
കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് പുതിയ കുതിപ്പേകാന്‍ കൊച്ചിയില്‍ സീപ്ലെയ്ന്‍ പറന്നിറങ്ങി. ഞാറാഴ്ച ഉച്ചകഴിഞ്ഞ് 3.13 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ 3.28 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തു. രാവിലെ 11 ന് വിജയവാഡയില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ ഉച്ച കഴിഞ്ഞ് 2.30ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം ബോള്‍ഗാട്ടിയിലേക്ക് പുറപ്പെട്ടു.മൂന്നു തവണ താഴ്ന്നു പറന്ന ശേഷമാണ് വിമാനം മറീനയിലിറങ്ങിയത്. ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയില്‍ എത്തിയത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. യോഗേഷ് ഗാര്‍ഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാന്‍ ഹുസൈന്, മോഹന്‍ സിംഗ് എന്നിവരാണ് ക്രൂ അംഗങ്ങള്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍ ജി. മനുവും സീപ്ലെയിനിലുണ്ടായിരുന്നു.
മറീനയിലെത്തിയ സീപ്ലെയ്നിലെ ക്യാബിന് ക്രൂ അംഗങ്ങളെ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, എവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ തിങ്കളാഴ്ച (നവംബര്‍ 11) രാവിലെ 10.30 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പോകുന്ന സീപ്ലെയ്ന്‍ ജലാശയത്തിലിറങ്ങും.മാട്ടുപ്പെട്ടിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പുറപ്പെടുന്ന സീപ്ലെയ്ന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും.
ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം
കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക്
പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയ്ന്റെ ഫ്ളാഗ് ഓഫ് നടക്കുന്നതിനാല്‍ തിങ്കളാഴ്ച (നവംബര്‍ 11) രാവിലെ 9.00 മുതല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്ഐഎ9സി ബോട്ട്, വാട്ട4 മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയെക്കെല്ലാം ക4ശന നിയന്ത്രണമേ4പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
മറൈന്‍ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതല്‍ബോള്‍ഗാട്ട് മേഖല വരെയും വല്ലാര്‍പാടം മുതല്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ല.
തീരദേശ സുരക്ഷാ സേനയുടെ ക4ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകള്‍. തീരദേശ പോലീസിന്റെയും ക4ശന സുരക്ഷയുണ്ടാകും. പോലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.
ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല. നിലവില്‍ ഡ്രോണ്‍ നിരോധിത മേഖലയാണിത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ ക4ശന നടപടി സ്വീകരിക്കും. മറൈന്‍ഡ്രൈവില്‍ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ കളക്ട4 അറിയിച്ചു.
#seaplane #kochi #ernakulam #marinedrive