Society Today
Breaking News

കൊച്ചി:  എണ്ണക്കമ്പനികള്‍ക്ക് അമിത ലാഭം കൊയ്യാന്‍ പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‌സ്സോ സിയേഷന്‍ (എച്ച്.ഒ.ഡബ്ല്യു.എ) ന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി)യുടെ എറണാകുളം പനമ്പിള്ളി നഗറിലെ ഓഫിസിനു മുന്നില്‍ ഉപരോധ സമരം നടത്തി.കടവന്ത്രയില്‍ നിന്നും സിലിണ്ടര്‍ ശവമഞ്ചുവമായി  ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ അസ്സോസിയേഷന്റെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.തുടര്‍ന്ന് ഐ.ഒ.സി ഓഫിസിനു മുന്നില്‍ നടന്ന ഉപരോധ സമരം സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി കെ വി മനോജ് ഉദ്ഘാടനം ചെയ്തു.പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ നടുവൊടിച്ചിരിക്കുകയാണെന്നും വര്‍ധിപ്പിച്ച വില അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് പി.പി ഫൈസല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ സെയ്ത് മുഹമ്മദ്,വൈസ് പ്രസിഡന്റ് കെ വി സാബു,ട്രഷറര്‍ രത്‌നമ്മ,ജോയിന്റ് സെക്രട്ടറി നസിം ഹംസ,ജബ്ബാര്‍,സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Top