Society Today
Breaking News

കൊച്ചി: ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് മഗര്‍ 36 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിന്റെ ആദരസൂചകമായി നാവിക സേന അംഗങ്ങളുടെ നേതൃത്വത്തില്‍ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നിന്നും പൂനയിലേക്ക് ബൈക്ക് റാലി നടത്തുന്നു.ഐഎന്‍എസ് മഗറിലെ 20 നാവിക സേന അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന റാലി ദക്ഷിണ നാവിക ആസ്ഥാനത്തെ ചീഫ് സ്റ്റാഫ് ഓഫിസര്‍(ട്രെയ്‌നിംഗ്) റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു ബൈക്ക് റാലി ഫ് ളാഗ് ഓഫ് ചെയ്തു.12 ദിവസം കൊണ്ട് മൂവായിരം കീലോമീറ്റര്‍ ദൂരം പിന്നിടുന്ന റാലിയില്‍ നാവിക സേനാംഗങ്ങളുടെ കുടുംബാഗങ്ങളായ നാലു വനിതകളും പങ്കെടുക്കുന്നുണ്ട്.കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നിന്നും പുറപ്പെട്ട് ഇന്ത്യയിലെ പ്രധാന നാവിക ആസ്ഥാനങ്ങളായ ഊട്ടി,മാംഗ്ലൂര്‍,കര്‍വാര്‍,ബംഗളുരു,ബല്‍ഗാം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് റാലി പൂനയിയല്‍ എത്തിച്ചേരുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കു ബോധവല്‍ക്കരണവും റാലിയില്‍ നടത്തുണ്ട്.
 

Top