21-April-2023 -
By. news desk
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു.ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതര്‍ കേരളത്തിലെന്ന് കേന്ദ്രം.ഇന്ന് രാവിലെ 8 മണിയുടെ കണക്കുകള്‍ പ്രകാരം, 18,756 കോവിഡ് കേസുകലാണ് കേരളത്തിലുളളതെന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 11,692 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 0.15% ആണ് സജീവ കേസുകള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09ശതമാനമാണ്. 5.33 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 98.67% ആണ് രോഗമുക്തി നിരക്ക്. 66,170 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10,780 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,72,256 ആയി.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി വാക്സിന് ഡോസുകള്‍ നല്കി. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസുമാണ്.3,647 ഡോസുകള്ളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത്