27-April-2023 -
By. health desk
കൊച്ചി: എയര്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ബ്ല്രൂഡോട്ട് ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടു. അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് 24 മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കൊപ്പം ഫ് ളൈറ്റ് സ്‌ട്രെച്ചറുകള്‍, ലോകത്തെവിടേക്കും മെഡിക്കല്‍ എസ്‌കോര്‍ട്ടുകള്‍, ചികിത്സയ്ക്ക് വേണ്ടിയുള്ള വിദേശയാത്ര എന്നിവ സാധ്യമാകുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ ചികിത്സാസേവനങ്ങള്‍ ഉറപ്പാക്കുവാനും അവസരമൊരുക്കുമെന്ന് ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും പ്രമുഖ എയര്‍ ആംബുലന്‍സ് സേവനദാതാക്കളാണ് ബ്ലുഡോട്ട് ഗ്രൂപ്പ്.എയര്‍ ആംബുലന്‍സുകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ മെഡിവാക്ക് എയര്‍ക്രാഫ്റ്റുകളും അതീവവൈദഗ്ധ്യമുള്ള ഫ്‌ളൈറ്റ് മെഡിക്കല്‍ സ്റ്റാഫുമാണ് ബ്ലൂഡോട്ടിന്റെ പ്രത്യകതകള്‍. ജിസിസിയിലും ദക്ഷിണേഷ്യയിലും എയര്‍ ആംബുലന്‍സ് ലൈസന്‍സുള്ള രണ്ട് കമ്പനികളില്‍ ഒന്നാണ് ബ്ലൂഡോട്ട് ഗ്രൂപ്പ്.
സമയം ഒരു വെല്ലുവിളിയായി മാറിയേക്കാവുന്ന അടിയന്തര ഘട്ടങ്ങളില്‍ പോലും രോഗികള്‍ക്ക് വിശ്വസ്തതയോടെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതായിരിക്കും ഉദ്യമം.ലോകോത്തര ചികിത്സ എത്ര ദൂരെയാണെങ്കിലും ഉറപ്പാക്കാന്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കഴിയണം. അടിയന്തര ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകാന്‍ എയര്‍ ആംബുലന്‍സുകള്‍ അത്യാവശ്യമാണ്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് എയര്‍ ആംബുലന്‍സുകളുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഫര്‍ഹാന്‍ യാസിന്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി വിമാനയാത്ര നടത്തുന്നവരുടെ എണ്ണവും ആഗോളതലത്തില്‍ കൂടിവരികയാണ്. കേരളത്തിലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഈ സാദ്ധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ആസ്റ്റര്‍ ഗ്രൂപ്പുമായുള്ള കരാര്‍ എന്ന ബ്ലൂഡോട്ട് ഗ്രൂപ്പ് സിഇഒ നിജില്‍ ഇബ്രാഹിംകുട്ടി പറഞ്ഞു.ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിനും ബ്ലൂഡോട്ട് എയര്‍ ആംബുലന്‍സ് സിഇഒ നിജില്‍ ഇബ്രാഹിംകുട്ടിക്കും പുറമെ, ബ്ലൂഡോട്ട് മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്ത്യന്‍ പ്രൊജക്റ്റ് ഹെഡ് ജോമോന്‍ തോമസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഫ്‌സല്‍, ദക്ഷിണ മേഖലാ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ ബേസില്‍ ബിന്‍ നൗഷാദ്, ഇന്ത്യയിലെ സെയില്‍സ് ഹെഡ് രാകേഷ് നായര്‍ എന്നിവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു.