Society Today
Breaking News

കൊച്ചി: അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു വേണ്ടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ ഗ്രൂപ്പ് പോസ്റ്റ് റിട്ടയര്‍മെന്റ് മെഡിക്കല്‍ ബെനിഫിറ്റ് പദ്ധതി അവതരിപ്പിച്ചു. ഈ മാസം രണ്ടു മുതല്‍ ഇതു ലഭ്യമാണ്. ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് കാല മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ട ബാധ്യത നിറവേറ്റാന്‍ തൊഴിലുടമകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പോളിസി ഉടമകള്‍ക്ക് ഉറപ്പായ ആനുകൂല്യങ്ങള്‍ നല്‍കുന്ന നോണ്‍ലിങ്ക്ഡ്, നോണ്‍പാര്‍ട്ടിസിപ്പേറ്റിംഗ്, ലൈഫ്, ഗ്രൂപ്പ് സേവിങ്‌സ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമാണിത്. ഈ പദ്ധതിയില്‍ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവര്‍ ആനുകൂല്യം (സം അഷ്വേര്‍ഡ്) ലഭിക്കുന്നു. എല്‍ഐസിയുടെ പതിനൊന്ന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഒരു ഗ്രൂപ്പ് ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡറും ഒരുമിച്ചു ചേര്‍ത്തതാണ് ഈ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. ജീവനക്കാരുടെ റിട്ടയര്‍മെന്റ് കാല ആനുകൂല്യത്തിനായി ഫണ്ട് നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ആശ്രയിക്കാവുന്ന മികച്ച പദ്ധതിയാണിത്.
 

 

 

 

 

 

#lic #group # post retirement medical benefit scheme

Top