16-May-2023 -
By. news desk
കൊച്ചി : ജനകീയ മാരത്തണുകള്‍ സംഘടിപ്പിച്ച് പ്രശസ്തരായ സോള്‍സ് ഓഫ് കൊച്ചിന് ചിറ്റിലപ്പിള്ളി സ്ക്വയറിന്റെ സഹകരണത്തോടെ ഹെല്‍ത്ത് ഫസ്റ്റ് എന്ന പേരില്‍ ആരോഗ്യ സംരക്ഷണം, പരിശീലനം എന്നിവയെക്കുറിച്ചുളള ബോധവല്‍ക്കരണ പരിപാടിയും ഫണ്‍ റണ്ണും സംഘടിപ്പിച്ചു. ചിറ്റിലപ്പള്ളി സ്ക്വയറില്‍ നടന്ന പ്രോഗ്രാം ഒളിമ്പ്യന്‍ എം.ഡി വല്‍സമ്മ ഫ് ളാഗ് ഓഫ് ചെയ്തു.താന്‍ സ്പോര്‍ടസില്‍ സജീവമായിരുന്ന കാലത്ത് സൗകര്യങ്ങളുടെ അപര്യാപ്തത വളരെ വലുതായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും സ്പോര്ടസ് ചെയ്യാന്‍ കുട്ടികള്‍ക്ക് താല്പര്യമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നതെന്നും എം.ഡി വല്‍സമ്മ പറഞ്ഞു.ആരോഗ്യസംരക്ഷണത്തിന് വ്യായാമം അനിവാര്യമാണെന്നും സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
ചെറുപ്പക്കാരിലും പ്രായമായവരിലും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലപ്പിള്ളി സ്ക്വയര്‍ ആരംഭിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന് പ്രധാന്യം നല്‍കിയുള്ള പരിപാടികള്‍ തുടര്‍ന്നും പ്രോല്‍സാഹിപ്പിക്കുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.റിലേ മാതൃകയില്‍ സംഘടിപ്പിച്ച ഫണ്‍ റണ്ണില്‍ ഒരു ടീമില്‍ നാലംഗങ്ങള്‍ എന്ന ക്രമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 15 ഓളം ടീമുകള്‍ പങ്കെടുത്തു.വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സൂംബാ ഡാന്‍സിന്റെ അകമ്പടിയോടെയുള്ള വ്യായാമ പരിശീലനം, യോഗാ പരിശീലനം എന്നിവയും തുടര്‍ന്ന് ഡിജെയും പ്രോഗ്രാമിന്റെ ഭാഗമായി ഉണ്ടായിരുന്നു.സോള്‍സ് ഓഫ് കൊച്ചിന് പ്രതിനിധി രമേഷ് കര്‍ത്ത,ചിറ്റിലപ്പള്ളി സ്ക്വയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് മേനോന്,ടെക്നിക്കല്‍ മാനേജര്‍ മനോജ്, രാജീവ് മന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു.
#ernakulam #kakkanad #chittilappillysquare #kochousephchittilappilly